ബാബര്‍ അസം, രോഹിത് ശര്‍മ എക്സ്
Sports

'പാക് മണ്ണില്‍ കളിക്കില്ല'- ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിയും ശ്രീലങ്കയില്‍?

മത്സരങ്ങള്‍ ശ്രീലങ്കയിലോ ദുബായിലോ നടത്തണമെന്നു ബിസിസിഐ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന പോരാട്ടവും ഹൈബ്രിഡായി നടത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാനാണ് വേദിയാകുന്നത്. എന്നാല്‍ ഇന്ത്യ പാക് മണ്ണില്‍ കളിക്കില്ല എന്നതാണ് ടൂര്‍ണമെന്റ് ഹൈബ്രിഡിലേക്ക് മാറാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്കായി ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടതില്ല എന്നാണ് തീരുമാനമെന്നു ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ എഎന്‍ഐയുടെ വെളിപ്പെടുത്തി. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലോ, ദുബായിലോ വച്ച് നടത്തണമെന്നു ഐസിസിയോടു ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏഷ്യ കപ്പ് പോരാട്ടത്തിനും വേദിയായത് പാകിസ്ഥാനാണ്. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടത്തിയത്. സമാന കാര്യമായിരുന്നു വേദി മാറ്റത്തിനു പിന്നില്‍. ഈ രീതി തന്നെയായിരിക്കും ചാമ്പ്യന്‍സ് ട്രോഫിയിലുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മത്സരങ്ങളുടെ സമയക്രമം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ മാസം അവസാന ഐസിസിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറിലാണ് നിശ്ചയിച്ചിരിക്കുന്നത്. പാകിസ്ഥാനുമായുള്ള ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടമടക്കമുള്ള മത്സരങ്ങള്‍ക്കും ലാഹോര്‍ തന്നെയാണ് പാക് അധികൃതര്‍ നിശ്ചയിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT