സ്മൃതി മന്ധാന 
Sports

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംഗീതസംവിധായകന്‍ പലാഷ് മുഛലുമായുള്ള വിവാഹം റദ്ദാക്കിയതിനു ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ധാന. ഇന്ന് ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സ്മൃതി എത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഒപ്പമുണ്ടായിരുന്നു.

വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ താരം ക്രിക്കറ്റ് പരിശീലനവും ആരംഭിച്ചിരുന്നു. ഒരു സ്വകാര്യ ഗ്രൗണ്ടില്‍ സ്മൃതി ബാറ്റിങ് പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ചിത്രം താരത്തിന്റെ സഹോദരന്‍ ശ്രാവണ്‍ മന്ധാന കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ അഭിവാജ്യ ഘടകമായിരുന്നു സ്മൃതി. ഡിസംബര്‍ 21-ന് ശ്രീലങ്കയ്‌ക്കെതിരായ അഞ്ചു മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇനി സ്മൃതിക്ക് മുന്നിലുള്ളത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പലാഷ് മുഛലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. നവംബര്‍ 23-നായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. അതിനിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് പലാഷ് മുഛലുമായുള്ള വിവാഹം മാറ്റിവെച്ചതായി താരത്തിന്റെ മാനേജര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ലാഷ് മുഛലിന് മറ്റൊരു യുവതിയുമായുള്ള ബന്ധം കൈയോടെ പിടിച്ചതിനെ തുടര്‍ന്നാണ് സ്മൃതിയും കുടുംബവും വിവാഹം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ്മൃതി മന്ധാന തന്നെ വിവാഹം വേണ്ടെന്നുവെച്ചതായി അറിയിച്ചു. പിന്നാലെ സ്മൃതിയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുകയാണെന്ന് പലാഷും അറിയിച്ചിരുന്നു.

Indian cricketer Smriti Mandhana makes her first public appearance after cancelling her wedding with Palash Muchhal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

മുട്ടില്‍ മരംമുറി: വനം വകുപ്പ് പിടിച്ചെടുത്ത മരത്തടികള്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി തള്ളി, പ്രതികള്‍ക്ക് തിരിച്ചടി

പ്രതിരോധ ഗവേഷണ മേഖലയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ആകാം, ഡിആർഡിഒ എൻ എസ് ടി എല്ലിൽ എൻജിനീയർമാർക്ക് അവസരം

RRTS - സെമി ഹൈസ്പീഡ് റെയിൽ; അറിയാം വ്യത്യാസങ്ങൾ

SCROLL FOR NEXT