അഭിഷേക് ശര്‍മ  എക്സ്
Sports

ഏഷ്യാ കപ്പിലെ വെടിക്കെട്ട്; ലോകറെക്കോര്‍ഡിട്ട് അഭിഷേക് , ടി20 റാങ്കിങ്ങില്‍ സഞ്ജുവിനും നേട്ടം

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 931 പോയിന്റുമായാണ് അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 റാങ്കിങ്ങില്‍ തകര്‍പ്പന്‍ നേട്ടം കൊയ്ത് അഭിഷേക് ശര്‍മ. ഐസിസിയുടെ ഏറ്റവും പുതിയ ബൗളര്‍മാരുടെ പട്ടികയില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ടി20 ഐ ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യയെ പിന്നിലാക്കി പാക് താരം സയീം അയൂബ് ഒന്നാം സ്ഥാനത്തെത്തി.

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 931 പോയിന്റുമായാണ് അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ടി20യില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും മികച്ച റേറ്റിങ്ങാണിത്. 2020 ല്‍ ഇംഗ്ലണ്ടിന്റെ വലംകൈയ്യന്‍ ബാറ്റര്‍ ഡേവിഡ് മലന്‍ നേടിയ 919 പോയിന്റെന്ന റേറ്റിങ്ങാണ് 25 കാരനായ അഭിഷേക് മറികടന്നത്.

ഏഷ്യാ കപ്പില്‍ 200 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്ത അഭിഷേക് സഹതാരങ്ങളായ സൂര്യകുമാര്‍ യാദവ് (912), വിരാട് കോഹ്ലി (909) എന്നിവരുടെ മികച്ച റേറ്റിങ്ങുകളും മറികടന്നു. ഏഴ് ഏഷ്യാ കപ്പ് മത്സരങ്ങളില്‍ നിന്ന് 44.85 ശരാശരിയില്‍ 314 റണ്‍സ് നേടിയ താരം മികച്ച റെക്കോര്‍ഡാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് 82 റേറ്റിംഗ് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്, ഏഷ്യാ കപ്പില്‍ 213 റണ്‍സ് നേടിയ ഇന്ത്യന്‍ സഹതാരം തിലക് വര്‍മ്മ മൂന്നാം സ്ഥാനത്താണ്.

ഏഷ്യാ കപ്പില്‍ 261 റണ്‍സ് നേടിയ ശ്രീലങ്കന്‍ വലംകൈയ്യന്‍ നിസ്സങ്ക രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് എത്തി. സഹതാരം കുശാല്‍ പെരേര (രണ്ട് സ്ഥാനങ്ങള്‍ കയറി ഒമ്പതാം സ്ഥാനത്ത്), പാകിസ്ഥാന്റെ സാഹിബ്സാദ ഫര്‍ഹാന്‍ (11 സ്ഥാനങ്ങള്‍ കയറി 13-ാം സ്ഥാനത്ത്), ഇന്ത്യയുടെ സഞ്ജു സാംസണ്‍ എട്ട് സ്ഥാനങ്ങള്‍ കയറി 31-ാം സ്ഥാനത്തും എത്തി. ഏഷ്യാ കപ്പില്‍ ഏഴ് വിക്കറ്റുകള്‍ നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ടി20യിലെ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കുല്‍ദീപ് യാദവ് ഒമ്പത് സ്ഥാനങ്ങള്‍ കയറി 12-ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി 12 സ്ഥാനങ്ങള്‍ കയറി 13-ാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് ട്വീക്കര്‍ റിഷാദ് ഹൊസൈന്‍,ആറ് സ്ഥാനങ്ങള്‍ കയറി 20-ാം സ്ഥാനത്തും എത്തി.

Indian domination: Record-breaking Abhishek, Varun continue to top ICC T20 rankings .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

SCROLL FOR NEXT