മത്സരത്തില്‍ നിന്ന് എക്സ്
Sports

വഴങ്ങിയത് 17 ഗോളുകള്‍! ദയനീയം ഒഡിഷ എഫ്‌സി

ഏഷ്യന്‍ വനിതാ ചാംപ്യന്‍സ് ലീഗിലെ കന്നി പോരില്‍ നിലവിലെ ചാംപ്യന്‍മാരായ ജപ്പാന്‍ ടീം ഉര്‍വ റെഡ് ഡയമണ്ട്‌സിനോട് കനത്ത തോല്‍വി

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: ഇന്ത്യന്‍ വനിതാ ലീഗ് ക്ലബ് ഒഡിഷ എഫ്‌സി ആദ്യമായി എഎഫ്‌സി ചാംപ്യന്‍സ് ലീഗ് പോരിനിറങ്ങിയപ്പോള്‍ ഇങ്ങനെയൊരു ഫലം പ്രതീക്ഷിച്ചില്ല. നിലവിലെ ചാംപ്യന്‍മാരായ ജപ്പാന്‍ ടീം ഉര്‍വ റെഡ് ഡയമണ്ട്‌സ് ടീമിനോട് ആദ്യ പോരാട്ടത്തില്‍ ഒഡിഷ ഏറ്റുവാങ്ങിയത് കനത്ത തോല്‍വി.

മറുപടിയില്ലാത്ത 17 ഗോളുകളാണ് ഒഡിഷ വനിതാ ടീം വഴങ്ങിയത്. ആദ്യ പകുതിയില്‍ എട്ടും രണ്ടാം പകുതിയില്‍ ഒന്‍പത് ഗോളുകളും ഉര്‍വ ഒഡിഷ വലയില്‍ നിറച്ചു. 55 തവണയാണ് അവര്‍ ഗോള്‍ ലക്ഷ്യമിട്ട് ആക്രമിച്ചത്.

ഉര്‍വ താരം മികി ഇറ്റോ നാല് ഗോളുകള്‍ നേടി. യുസോ ഷിയോകോഷി ഹാട്രിക്ക് സ്വന്തമാക്കി. ഒഡിഷ താരം മരിയം ഇബ്രാഹിം ഒരു ഗോള്‍ ദനമായും ജപ്പാന്‍ ടീമിനു നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT