രവീന്ദർ പാൽ സിങ്/ഫോട്ടോ: ട്വിറ്റർ 
Sports

കോവിഡ്; ഒളിംപിക്സ് സ്വർണം നേടിയ ഹോക്കി ടീം അം​ഗം രവീന്ദർ പാൽ സിങ് അന്തരിച്ചു

ഇന്ത്യൻ മുൻ ഹോക്കി താരവും ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ സംഘത്തിലെ അം​ഗവുമായിരുന്ന രവിന്ദർ പാൽ സിങ്(65) അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ മുൻ ഹോക്കി താരവും ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ സംഘത്തിലെ അം​ഗവുമായിരുന്ന രവിന്ദർ പാൽ സിങ്(65) അന്തരിച്ചു. കോവിഡ് ബാധിതനായി രണ്ടാഴ്ചയോളം ചികിത്സയിൽ തുടരുകയായിരുന്നു. 

ഏപ്രിൽ 24നാ‌ണ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച കോവിഡ് നെ​ഗറ്റീവായതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ വെള്ളിയാഴ്ച ആരോ​ഗ്യനില മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുംന ചെയ്തു. 

1980ലെ മോസ്കോ ഒളിംപിക്സിൽ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി സംഘത്തിൽ അം​ഗമായിരുന്നു അദ്ദേഹം. 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ കളിച്ച ഇന്ത്യൻ ടീമിലും ഇടംപിടിച്ചിരുന്നു. 1979ലെ ജൂനിയർ ലോകകപ്പിലും കളിച്ചിട്ടുണ്ട്. ഒളിംപിക്സിന് പുറമെ കറാച്ചി വേദിയായ ചാമ്പ്യൻസ് ട്രോഫി, 1982ൽ മുംബൈയിൽ നടന്ന ലോകകപ്പ്, 1982ലെ ഏഷ്യാ കപ്പ് എന്നിവയിലും ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങി. 

രവീന്ദർ സിങ്ങിന്റെ മരണത്തിൽ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ കായിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യം എന്നും ഓർക്കുമെന്ന് മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം'; പിണറായിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

'ആരുടേയും സിമ്പതി വേണ്ട, തട്ടിപ്പാണെന്ന് ചിന്തിക്കാന്‍ പറ്റിയില്ല'; കലിയുഗത്തില്‍ നല്ലത് പങ്ക് വച്ചിട്ടും കാര്യമില്ലെന്ന് അഭിരാമി

മല്ലികാർജ്ജുൻ ഖാർഗെ കർണ്ണാടക മുഖ്യമന്ത്രിയായേക്കും; കെസി വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലെന്ന് റിപ്പോർട്ട്

ഒന്നര ലക്ഷം രൂപ കൈയിലുണ്ടോ?, പലിശയായി മാത്രം ഒരു ലക്ഷത്തിന് മുകളില്‍ കിട്ടും; അറിയാം പിഎന്‍ബിയുടെ ഈ സ്കീം

തമിഴ്‌നാട്ടിൽ കുതിരക്കച്ചവടമെന്ന് ആക്ഷേപം; ഒരു എഐഎഡിഎംകെ എംഎൽഎ കൂടി രാജിവെച്ചു, സ്പീക്കർക്ക് പരാതിയുമായി ഇപിഎസ് ക്യാമ്പ്

SCROLL FOR NEXT