ഫയൽ ചിത്രം 
Sports

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം; സ്ഥാനം ഉറപ്പിച്ച് 12 പേര്‍, 3 സ്ഥാനങ്ങള്‍ക്കായി പോര് 7 പേര്‍ തമ്മില്‍ 

ഏഷ്യാ കപ്പ് ട്വന്റി20ക്കുള്ള ഇന്ത്യന്‍ സംഘത്തെ ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ പ്രഖ്യാപിച്ചേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ട്വന്റി20ക്കുള്ള ഇന്ത്യന്‍ സംഘത്തെ ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ പ്രഖ്യാപിച്ചേക്കും. ട്വന്റി20 ലോകകപ്പിന് മുന്‍പായുള്ള അവസാന സെലക്ഷനായിരിക്കും ഇത്. ഇവിടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ 12 കളിക്കാര്‍ ഏകദേശം സ്ഥാനം ഉറപ്പിക്കുന്നു...

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, കോഹ് ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാര്‍ക്കിക്, ഹര്‍ദിക്, രവീന്ദ്ര ജഡേജ, ചഹല്‍, ബുമ്ര, ഭുവി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം നേടുമെന്ന് ഏറെ കുറെ ഉറപ്പായവര്‍. പിന്നെ വരുന്നത് 3 സ്ഥാനമാണ്. ഈ മൂന്ന് സ്ഥാനത്തിനായി മത്സരിക്കുന്നത് ഏഴ് പേരും...

ആര്‍ അശ്വിന്‍, ദീപക് ചഹര്‍, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്ഥാനത്തിനായി മത്സരിക്കുന്നവര്‍. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവരും ടീമിലെ ഇടത്തിനായി കാത്തിരിക്കുന്നവരാണ്. 

2022ല്‍ രവീന്ദ്ര ജഡേജയേക്കാള്‍ ബാറ്റിങ് സ്‌ട്രൈക്ക്‌റേറ്റില്‍ മുന്‍പില്‍ അശ്വിനാണ്. ഇതിനൊപ്പം നാല് ഓവര്‍ വിശ്വസിച്ച് പരിചയസമ്പന്നനായ അശ്വിന്റെ കൈകളിലേക്ക് പന്ത് നല്‍കാനും ക്യാപ്റ്റന് കഴിയും. രവീന്ദ്ര ജഡേജയുടെ ടീമിലെ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തുന്ന താരമാണ് അക്ഷര്‍ പട്ടേല്‍. 

ഈ വര്‍ഷം തനിക്ക് ലഭിച്ച അവസരങ്ങള്‍ എല്ലാം പ്രയോജനപ്പെടുത്തിയ താരമാണ് ദീപക് ഹൂഡ. ഇടംകയ്യന്‍ ബാറ്റേഴ്‌സിനെതിരെ ഹൂഡയെ ബൗള്‍ ചെയ്യിപ്പിക്കാം എന്നതും താരത്തിന് മുന്‍തൂക്കം നല്‍കുന്നു. പരിക്കിനെ തുടര്‍ന്നാണ് ദീപക് ചഹറിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്. ദീപക് ചഹറിന്റെ അഭാവത്തില്‍ ഭുവി തന്റെ മികവിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ ചഹറിന്റെ ബിഗ് ഹിറ്റുകള്‍ക്കുള്ള കഴിവ് ഇന്ത്യ പരിഗണിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT