ഹര്‍മന്‍പ്രീത് കൗര്‍/ഫയല്‍ ചിത്രം 
Sports

ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കോവിഡ് 

നാല് ദിവസമായി പനി അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഹര്‍മന്‍പ്രീതിനുള്ളതെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ ബിസിസിഐയോ, ഹര്‍മന്‍പ്രീതോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ഹര്‍മന്‍ എന്നാണ് സൂചന. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ടി20 പരമ്പരയില്‍ ഹര്‍മന്‍ കളിച്ചിരുന്നില്ല. 

നാല് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കിടയില്‍ തുടര്‍ച്ചയായി കളിക്കാരെ കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കി. ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നിന്നതിന് ശേഷമാവാം ഹര്‍മന് കോവിഡ് ബാധ ഏറ്റതെന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്