2036 Olympics  x
Sports

2036ലെ ഒളിംപിക്‌സ് വേദി; ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് തിരിച്ചടി?

വേദി സംബന്ധിച്ച തിര‍ഞ്ഞെടുപ്പ് ഐഒസി നിർത്തിവച്ചു‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2036ലെ ഒളിംപിക്സിനു വേദിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വിലങ്ങായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനം. വേദി സംബന്ധിച്ചുള്ള തിര‍ഞ്ഞെടുപ്പ് ഐഒസി താത്കാലികമായി നിർത്തിവച്ചു. വേദിയുടെ തിരഞ്ഞെടുപ്പ് ഉചിതമായ സമയത്ത് നടത്തുമെന്നു ഐഒസി വ്യക്തമാക്കി. പുതിയ അധ്യക്ഷനായി ചുമതലയേറ്റ ക്രിസ്റ്റി കോവൻട്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേദിയുടെ കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന നിലപാടാണ് അവർക്ക്.

2028, 2032 വർഷങ്ങളിൽ തീരുമാനിച്ചിട്ടുള്ള വേദികളുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. അതിനു ശേഷമായിരിക്കും 2036ലെ വേദി സംബന്ധിച്ച് തീരുമാനം എടുക്കുക. 2028ലെ ഒളിംപിക്സിന് അമേരിക്കയിലെ ലൊസാഞ്ചലസാണ് വേദിയാകുന്നത്. 2032ൽ ബ്രിസ്ബെയ്നും വേദിയാകും. 2030ലെ വിന്റർ ഒളിംപിക്സിന് ഫ്രാൻസിലെ ആൽപ്സാണ് വേദി.

2028, 2032 വര്‍ഷങ്ങളില്‍ നിശ്ചയിക്കപ്പെട്ട വേദികളുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തുമെന്നും അതിന് ശേഷമായിരിക്കും 2036 ഒളിമ്പിക്‌സ് വേദിയെക്കുറിച്ച്‌ തീരുമാനമെടുക്കുകയുള്ളൂവെന്നും ഐഒസി പ്രസിഡന്റ് പറഞ്ഞു. 2028 ഒളിമ്പിക്‌സിന് ലോസ് ആഞ്ജലിസും 2032 ഒളിമ്പിക്‌സിന് ബ്രിസ്‌ബെയ്‌നുമാണ് വേദി. 2030 വിന്റര്‍ ഒളിമ്പിക്‌സിന് ഫ്രഞ്ച് ആല്‍പ്‌സാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. വേദിയുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

2036 വേദിക്കായി നിരവധി രാജ്യങ്ങൾ രം​ഗത്തുണ്ട്. മെക്സിക്കോ (മെക്സിക്കോ സിറ്റി), ഇന്തോനേഷ്യ (നുസന്താര), തുർക്കി (ഇസ്താംബുൾ), പോളണ്ട് (വാർസോ, ക്രാക്കോ), ഈജിപ്റ്റ്, ദക്ഷിണ കൊറിയ (സിയോൾ, ഇഞ്ചിയോൺ) രാജ്യങ്ങളാണ് വേദിക്കായി ശ്രമം നടതുന്നത്. 2032 വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്.

India’s bid to host the 2036 Olympics has been temporarily paused after newly elected IOC president Kirsty Coventry announced a review of the host selection process. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT