പാരിസില്‍ വെങ്കലം നേടിയ ഹോക്കി ടീം അംഗങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം പിടിഐ
Sports

'2036ലെ ഒളിംപിക്‌സ് ആതിഥേയത്വം രാജ്യത്തിന്റെ സ്വപ്നം'- പ്രധാനമന്ത്രി

പാരിസ് ഒളിംപിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്ക് അഭിനന്ദനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒളിംപിക്‌സ് മെഡല്‍ ജേതാക്കള്‍ക്കും പങ്കെടുത്ത മുഴുവന്‍ കായിക താരങ്ങള്‍ക്കും അഭിനന്ദനമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരലിംപിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ആശംസകളും അദ്ദേഹം നേര്‍ന്നു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി ഒളിംപിക്‌സില്‍ പങ്കെടുത്ത താരങ്ങളെ അഭിനന്ദിച്ചത്. പാരിസിലെ ഇന്ത്യയുടെ ശ്രമങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു.

ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനുള്ള പ്രചോദനമായി പ്രകടനങ്ങള്‍ മാറുമെന്ന പ്രത്യാശയും അദ്ദേഹം പങ്കിട്ടു. പുതിയ സ്വപ്‌നങ്ങളുമായി മുന്നോട്ടു പോകുകയും അതു നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2036ലെ ഒളിംപിക്‌സിനു ആതിഥേയത്വം വഹിക്കുകയാണ് ഇന്ത്യയുടെ സ്വപ്‌നമെന്നു അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. അതിനുള്ള ശക്തമായ ശ്രമങ്ങള്‍ രാജ്യം തുടരുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പാരിസ് ഒളിംപിക്‌സില്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഏക വെള്ളി സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT