ലക്ഷ്യ സെന്‍  പിടിഐ
Sports

ഹൃദയത്തെ മുറിപ്പെടുത്തിയ മെ‍‍‍‍‍‍ഡൽ നഷ്ടങ്ങൾ! പാരിസിലെ ഇന്ത്യ

പാരിസില്‍ ഇന്ത്യയുടെ നേട്ടം 6 മെഡലുകള്‍. നഷ്ടവും 6

Author : സമകാലിക മലയാളം ഡെസ്ക്

ആറ് മെഡലുകള്‍ നേടിയപ്പോള്‍ തന്നെ നേരിയ വ്യത്യാസത്തില്‍ ഇന്ത്യക്ക് ആറ് മെഡലുകള്‍ നഷ്ടമാകുന്നതും പാരിസില്‍ കണ്ടു. രണ്ട് മെഡലുകള്‍ നേടി ചരിത്രമെഴുതിയ ഷൂട്ടിങ് താരം മനു ഭാകറിനു 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. ഫൈനലില്‍ താരം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താരത്തെ സംബന്ധിച്ചു ഹാട്രിക്ക് മെഡല്‍ നഷ്ടം. ഇതു കൂടാതെയാണ് ഇന്ത്യക്ക് ആറ് മെഡലുകള്‍ നഷ്ടമായത്.

അര്‍ജുന്‍ ബബുത

അര്‍ജുന്‍ ബബുത

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ ബബുതയുടെ മെഡല്‍ നഷ്ടം നേരിയ വ്യത്യാസത്തില്‍ തന്നെ. 1.4 പോയിന്റ് നേടിയിരുന്നെങ്കില്‍ മെഡല്‍ ഉറപ്പായിരുന്നു.

ലക്ഷ്യ സെന്‍ 

ലക്ഷ്യ സെന്‍

ബാഡ്മിന്റണ്‍ സെമിയില്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് നിലവിലെ ഒളിംപിക് ചാംപ്യനായ വിക്ടര്‍ അക്‌സല്‍സനോട് ലക്ഷ്യ പരാജയപ്പെട്ടത്. പിന്നാലെ വെങ്കല പോരാട്ടത്തിനിറങ്ങിയ താരത്തിനു പക്ഷേ മലേഷ്യയുടെ ലീ സി ജിയയോടു ഏകപക്ഷീയ തോല്‍വി നേരിടേണ്ടി വന്നു. പരിക്കാണ് താരത്തിനു വിനയായത്.

അങ്കിതയും ധീരജും

അങ്കിത, ധീരജ്

അമ്പെയ്ത്ത് മിക്‌സഡ് പോരാട്ടത്തിലും ഇന്ത്യക്ക് മെഡല്‍ നഷ്ടമായത് നേരിയ വ്യത്യാസത്തില്‍. ഒളിംപിക് മെഡല്‍ പോരിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായി അങ്കിത ഭകതും ധീരജ് ബൊമ്മദേവരയും മാറി. എന്നാല്‍ സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയോടും വെങ്കല പോരാട്ടത്തില്‍ അമേരിക്കയോടും തോല്‍വി.

മഹേശ്വരിയും ആനന്ദും

മഹേശ്വരി, ആനന്ദ്

മഹേശ്വരി ചൗഹാന്‍, ആനന്ദ് ജീത് സിങ് നരുകയുമാണ് ഷൂട്ടിങ് മെഡല്‍ നഷ്ടമായ മറ്റു താരങ്ങള്‍. സ്‌കീറ്റ് മിക്‌സഡ് ടീമിനത്തില്‍ വെങ്കല പോരിനിറങ്ങി. എന്നാല്‍ ഒരു പോയിന്റിനാണ് തോല്‍വി. ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരുവരും 50ല്‍ 43 പോയിന്റുകള്‍ നേടി. ചൈന 44 പോയിന്റുകള്‍ നേടി വെങ്കലം നേടി.

നിഷാന്ത് ദേവ്

നിഷാന്ത് ദേവ്

ബോക്‌സിങില്‍ നിഷാന്ത് പ്രതീക്ഷയുയര്‍ത്തി. ക്വാര്‍ട്ടറില്‍ മത്സരിക്കാനിറങ്ങിയ താരത്തിനു പക്ഷേ കാലിടറി. മെക്‌സിക്കോയുടെ ആല്‍വരെസ് മാര്‍ക്കോ വെര്‍ഡെയോടു പരാജയപ്പെട്ടു. സെമിയിലെത്തിയിരുന്നെങ്കില്‍ നിഷാന്തിന് വെങ്കലം ഉറപ്പിക്കാകമായിരുന്നു.

മീരബായ് ചാനു

മീരബായ് ചാനു

വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരബായ് ചാനു മത്സരിച്ചു. താരത്തിന് ഒറ്റ കിലോയുടെ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. താരം ഉയര്‍ത്തിയത് 199 കിലോ. വെങ്കലം നേടിയ താരം 200 കിലോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ