Manav Suthar x
Sports

15 പന്തിൽ ഒറ്റ റൺ കൊടുക്കാതെ 3 വിക്കറ്റ്! ഇം​ഗ്ലണ്ടിൽ ചരിത്രമെഴുതി മാനവ് സുതർ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 131 വർഷത്തിനു ശേഷം ആദ്യ സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടൻ: ഇം​ഗ്ലീഷ് മണ്ണിൽ ഉജ്ജ്വല ബൗളിങ് മികവ് ആവർത്തിച്ച് ഇന്ത്യയുടെ ഉയർന്നുവരുന്ന സ്പിന്നർ മാനവ് സുതർ. താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അപൂർവ റെക്കോർഡും സ്ഥാപിച്ചു. ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തതിനു പിന്നാലെയാണ് താരം ഇം​ഗ്ലണ്ടിലേക്ക് പറന്നത്. ഇടങ്കയ്യൻ ഓർത്തഡോക്സ് സ്പിന്നറായ മാനവ് സുതർ ഇം​ഗ്ലീഷ് കൗണ്ടി ചാംപ്യൻഷിപ്പിൽ വാര്‍വിക്ക്‌ഷെയറിനായാണ് കളിക്കുന്നത്.

ഹാംപ്ഷെയറിനെതിരെ കഴിഞ്ഞ ദിവസം 7 വിക്കറ്റുകൾ വീഴ്ത്തിയ സുതർ ​ഗ്ലാമോർ​ഗനെതിരായ പോരിൽ മൂന്ന് വിക്കറ്റുകളും നേടി. ​ഗ്ലാമോർ​ഗനെതിരായ പോരാട്ടത്തിലാണ് താരം റെക്കോർഡിട്ടത്. മത്സരത്തിൽ 15 പന്തുകൾക്കിടെ താരം 3 വിക്കറ്റുകൾ വീഴ്ത്തി. ഒരു റൺ പോലും വിട്ടുകൊടുക്കാതെയാണ് താരത്തിന്റെ മികച്ച ബൗളിങ്. ഒന്നാം ഇന്നിങ്സിൽ 3 പന്തുകൾ മാത്രമാണ് താരത്തിന് എറിയേണ്ടി വന്നത്. ഇതിൽ ഒരു റൺപോലും വഴങ്ങാതെ ഒരു വിക്കറ്റ്. പിന്നാലെ രണ്ടാം ഇന്നിങ്സിൽ 2 ഓവറുകൾ എറിഞ്ഞ താരം രണ്ടും മെയ്ഡനാക്കി 2 വിക്കറ്റുകൾ കൂടി വീഴ്ത്തി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ 131 വർഷത്തെ ചരിത്രത്തിൽ ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റെടുക്കുന്ന ആദ്യ ബൗളറായി സുതർ മാറി. നേരത്തെ 1895ലാണ് ഇത്തരമൊരു ബൗളിങ് അവസാനമായി കൗണ്ടിയിൽ പിറന്നത്. അന്ന് ഇം​ഗ്ലണ്ടിന്റെ ടോം ​ഹേവാർഡാണ് ഇത്തരത്തിൽ ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റുകൾ വീഴ്ത്തിയത്. ആറ് പന്തിലായിരുന്നു താരത്തിന്റെ 3 വിക്കറ്റ് നേട്ടം. സറേയ്ക്കെതിരായ പോരാട്ടത്തിൽ ലെസ്റ്റർഷെയറിനായാണ് ടോം ​ഹേവാർഡിന്റെ ഈ മിന്നും പ്രകടനം. അതിനു ശേഷം ഇപ്പോഴാണ് സമാന രീതിയിലുള്ള ബൗളിങ്.

മത്സരത്തിൽ വാര്‍വിക്ക്‌ഷെയര്‍ ഇന്നിങ്സിനും 257 റൺസിനും കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ വാര്‍വിക്ക്‌ഷെയര്‍ 391 റൺസ് നേടി. ​ഗ്ലാമോർ​ഗൻ ഒന്നാം ഇന്നിങ്സിൽ വെറും 69 റൺസിനും രണ്ടാം ഇന്നിങ്സിൽ വെറും 65 റൺസിലും ഓൾ ഔട്ട്.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ അനിവാര്യനായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് സുതർ. ഇതുവരെ താരം 3 ടെസ്റ്റുകൾ മാത്രമാണ് ഇന്ത്യൻ ജേഴ്സിയിൽ കളിച്ചത്. ആർ അശ്വിൻ വിരമിക്കുകയും രവീന്ദ്ര ജഡേജ കരിയറിന്റെ സായാഹ്നത്തിൽ എത്തി നിൽക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് 24കാരൻ മികവ് ആവർത്തിക്കുന്നത്. മികച്ച ബൗളിങ് ആക്ഷനുള്ള താരത്തിന്റെ പന്തുകൾ സു​ഗമവും ക്ലാസിക്ക് ഹൈ ആം റിലീസോടെ അവസാനിക്കുന്നതുമാണ്. ബാറ്ററുടെ കാഴ്ച പരിധിക്കും മുകളിലൂടെ പന്ത് ഫ്ലോട്ട് ചെയ്യിക്കാനും അവരെ ഒരു സെക്കൻഡ് അധികം കാത്തിരിക്കാനും പ്രേരിപ്പിക്കുന്ന ബൗളിങ് കൂടിയാണ് താരത്തിന്റേത്. കൃത്യം പ്ലാനിങോടെയാണ് താരം ഓരോ ബാറ്റർമാർക്കെതിരേയും പന്തെറിയുന്നത്.

ഈ വർഷം ജൂലൈയിൽ അഫ്​ഗാനിസ്ഥാനെതിരെയാണ് അദ്ദേഹം അന്താരാഷ്ട്ര ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറിയത്. അരങ്ങേറ്റ ടെസ്റ്റിൽ 7 വിക്കറ്റുകൾ വീഴ്ത്തി. പിന്നാലെയാണ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങൾ താരം കളിച്ചത്. പരമ്പരയിൽ 16 വിക്കറ്റുകളും താരം വീഴ്ത്തി.

India's rising star Manav Suthar is showcasing his spin brilliance on English soil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരത്തിന്റെ പിരമിഡ് മാറ്റണം'; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം

പുഴുങ്ങിയ മുട്ടയുടെ തോട് പൊളിക്കുമ്പോൾ ഒട്ടിപ്പിടിക്കുന്നോ? ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ

മലേഷ്യന്‍ പ്രധാനമന്ത്രി നാളെ കോഴിക്കോട്ട്, മര്‍കസും മടവൂരും സന്ദര്‍ശിക്കും; നഗരത്തില്‍ വന്‍സുരക്ഷ, ഗതാഗത നിയന്ത്രണം

"മേഘമൽഹാറി'ലെ സീരിയസ് സിറ്റുവേഷൻ അഭിനയിച്ച് കഴിഞ്ഞ് ഞങ്ങൾ ഭയങ്കര ചിരിയായിരുന്നു'; സംയുക്തയ്ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

15 ലക്ഷം രൂപ കൈയില്‍ ഉണ്ടോ?, അഞ്ചു വര്‍ഷം കൊണ്ട് 6,55,000 രൂപ അധികം സമ്പാദിക്കാം; കോബോ സ്ട്രാറ്റജി