അദ്ഭുത തിരിച്ചുവരവും രക്ഷിച്ചില്ല; പാകിസ്ഥാനെ 'വൈറ്റ്‍വാഷ്' അടിച്ച് ഇം​​ഗ്ലണ്ട്!

പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 8 വിക്കറ്റ് ജയം
England vs Pakistan 3rd Test
England vs Pakistan 3rd Testx
Updated on
2 min read

ബിര്‍മിങ്ഹാം: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിന് തൂത്തുവാരി ഇംഗ്ലണ്ട്. മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പരമ്പര പിടിച്ചത്. 130 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

സ്‌കോര്‍: പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സ് 133 റണ്‍സ്, രണ്ടാം ഇന്നിങ്‌സ് 449 റണ്‍സ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 453 റണ്‍സ്, രണ്ടാം ഇന്നിങ്‌സ് 2 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ്.

ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, എമിലിയോ ഗേ എന്നിവരെ ഇംഗ്ലണ്ടിന് അതിവേഗം നഷ്ടമായിരുന്നു. ഇരുവരും പൂജ്യത്തിനു പുറത്തായി. 2 റണ്‍സിലെത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ജോ റൂട്ടും ജോര്‍ദാന്‍ കോക്‌സും കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയ തീരത്തെത്തിക്കുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. കോക്‌സ് 59 റണ്‍സും റൂട്ട് 62 റണ്‍സും അടിച്ചെടുത്തു. ഇരുവരും 8 വീതം ഫോറുകള്‍ പറത്തി.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ന്ന പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് നടത്തിയത്. ആദ്യ അന്താരാഷ്ട്ര ടെസ്റ്റില്‍ സിക്സുകളുടെ പെരുമഴ തീര്‍ത്ത പാകിസ്ഥാന്റെ റസാവുള്ളയാണ് പാക് ടീമിന്റെ അമ്പരപ്പിക്കുന്ന തിരിച്ചുവരവിന് വഴിയൊരുക്കി ചരിത്രം കുറിച്ചത്. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും ഒന്‍പത് സിക്സുകള്‍ പായിച്ച റസാവുള്ള ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് പാകിസ്ഥാന് സമ്മാനിച്ചത്.

England vs Pakistan 3rd Test
58 കൊല്ലമായി കാത്തിരിക്കുന്നു, യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ കറുത്ത വർ​ഗക്കാരൻ; ചരിത്രം രചിക്കുമോ ബെൻ ഷെൽട്ടൻ?

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലേതിന് സമാനമായി ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന് മുന്നില്‍ മൂന്നാം ദിനം തന്നെ സന്ദര്‍ശകരായ പാകിസ്ഥാന്‍ തകര്‍ന്നടിയുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മൂന്നാം ദിനത്തിന്റെ അവസാന ഓവറുകളില്‍ റസാവുള്ള കത്തിക്കയറിയപ്പോള്‍ പാകിസ്ഥാന് ലീഡ് നേടി കൊടുത്തു. പാകിസ്ഥാന്‍ 129 റണ്‍സിന്റെ ലീഡ് ആണ് നേടിയത്.

ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ ഇന്നിങ്സ് തോല്‍വിയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ റസാവുള്ളയും മുഹമ്മദ് അബാസും ചേര്‍ന്നപ്പോള്‍ ചരിത്ര നിമിഷത്തിനാണ് സാക്ഷിയായത്. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ആദ്യ ഇന്നിങ്സില്‍ 133 റണ്‍സിന് പുറത്തായ പാകിസ്ഥാന്‍ 320 റണ്‍സിന്റെ ലീഡ് ആണ് വഴങ്ങിയത്. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 453 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ പാകിസ്ഥാന് വേണ്ടി ഷാന്‍ മസൂദും (95) ക്യാപ്റ്റന്‍ ബാബര്‍ അസമും (76) ഓപ്പണര്‍ അസാന്‍ അവൈസും (59) മികച്ച പോരാട്ടവീര്യമാണ് കാഴ്ചവെച്ചത്. തുടര്‍ന്നായിരുന്നു റസാവുള്ളയുടെ ഇന്നിങ്സ്.

21കാരനായ റസാവുള്ള 63 പന്തില്‍ 81 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇതില്‍ ഒന്‍പത് സിക്സും നാലു ഫോറും ഉള്‍പ്പെടും. ഇംഗ്ലണ്ടില്‍ ബെന്‍ സ്റ്റോക്സിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് റസാവുള്ള. 2023ല്‍ ലോര്‍ഡ്സില്‍ നടന്ന ആഷസ് പരമ്പരയിലാണ് ഒരു ഇന്നിങ്സില്‍ ബെന്‍ സ്റ്റോക്സ് 9 സിക്സുകള്‍ പറത്തിയത്. ആര്‍ച്ചറിന്റെ പന്ത് ഗാലറിയില്‍ എത്തിച്ചാണ് റസാവുള്ള അര്‍ദ്ധ സെഞ്ച്വറി നേടിയത്. 43 പന്തില്‍ നിന്നാണ് അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയത്. ഒന്‍പതാം വിക്കറ്റില്‍ റസാവുള്ളയും അബാസും (42) ചേര്‍ന്ന് 123 പന്തില്‍ 121 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.

1984ന് ശേഷം ഇംഗ്ലണ്ടിനെതിരെ ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മൂന്നാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പുറത്തായി മടങ്ങുമ്പോള്‍ റസാവുള്ളയെ കാണികള്‍ വലിയ കൈയടികളോടെയാണ് ആദരം അര്‍പ്പിച്ചത്.

England vs Pakistan 3rd Test
'ഹെഡും ടെയിലും ഒരുമിച്ച് വിളിച്ച് ​ഗാം​ഗുലി റിക്കി പോണ്ടിങിനെ പറ്റിച്ചു!'
England vs Pakistan 3rd Test
സ്വന്തം നാട്ടിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 'അതിഥികൾ', അഫ്​ഗാനിസ്ഥാൻ 'ആതിഥേയർ'; ശ്രേയസിനും സംഘത്തിനും വിസിറ്റേഴ്സ് ഡ്രസിങ് റൂം!
Summary

England vs Pakistan 3rd Test: Root, Cox fifties give England eight-wicket win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com