Minerva Academy x
Sports

ഫൈനലിൽ ബ്രസീൽ ടീമിനെ വീഴ്ത്തി മിനർവയുടെ ചുണക്കുട്ടികൾ! ​​യൂറോപ്പിൽ 'ഇരട്ട കിരീട നേട്ടം'

​ഗോഥിയ കപ്പ് നിലനിർത്തി, കഴിഞ്ഞ തവണ കൈവിട്ട ഹെൽസിങ്കി കപ്പ് തിരികെപിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചണ്ഡീ​ഗഢ്: ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രം എഴുതി ചേർത്ത് മിനർവ അക്കാദമി. അണ്ടർ 12 ​ഗോഥിയ കപ്പ് അന്താരാഷ്ട്ര കിരീടം ഇന്ത്യൻ ടീം നിലനിർത്തി. ഫൈനലിൽ ബ്രസീലിന്റെ ആർഎസ് സ്പോർട്സ് യെല്ലോയെ വീഴ്ത്തിയാണ് അഭിമാനകരമായ നേട്ടം. ബ്രസീൽ ടീമിനെതിരായ പോരാട്ടത്തിൽ 2-1നാണ് ഇന്ത്യൻ ടീം വിജയം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ കിരീടമാണ് മിനർവയുടെ ചുണക്കുട്ടികൾ നിലനിർത്തിയത്.

കഴിഞ്ഞ വർഷം കൈവിട്ടു പോയ ഹെൽസിങ്കി കപ്പ് അന്താരാഷ്ട്ര കിരീടം ഒരാഴ്ച മുൻപ് സ്വന്തമാക്കിയ ടീമാണ് തൊട്ടുപിന്നാലെ മറ്റൊരു അന്താരാഷ്ട്ര കിരീടം കൂടി സ്വന്തമാക്കി പുതു ചരിത്രമെഴുതിയത്. യൂറോപ്യൻ പര്യടനത്തിന്റെ ഭാ​ഗമായുള്ള മത്സരങ്ങളിലാണ് ഇരട്ട കിരീട നേട്ടം. ഹെൽസിങ്കി കപ്പ് തിരിച്ചു പിടിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. അത് പൂർത്തിയാക്കി. പിന്നാലെ ആ​ഗോള വേദിയിൽ മികവ് തെളിയിക്കാനുള്ള അവസരമായിട്ടാണ് ​ഗോഥിയ കപ്പിനെ കണ്ടത്. അതും വിജയകരം.

ഫൈനൽ പോരാട്ടത്തിൽ കിപ്​ഗെൻ തങ്സാങ്ലെൻ ആണ് മിനർവയ്ക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ ബ്രസീൽ ടീം ​ഗോൾ മടക്കി മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ മെഖാംഖ്റോ നോങ്റാം ഉജ്ജ്വല ഫ്രീകിക്കിലൂടെ മിനർവയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഈ ലീഡ് വിട്ടുകൊടുക്കാതെ ഒടുവിൽ ടീം കിരീടം നിലനിർത്തി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ യൂറോപ്പിലുടനീളം വൻ വിജയങ്ങളും കിരീട നേട്ടങ്ങളും സ്വന്തമാക്കിയ വാർത്തകൾ തീർക്കുന്ന സംഘമാണ് മിനർവയുടേത്. അവിശ്വസനീയ കുതിപ്പിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഇരട്ട കിരീട നേട്ടം.

കഴിഞ്ഞ രണ്ട് വർഷങ്ങളായി യൂറോപ്പിലുടനീളം വൻ വിജയങ്ങളും കിരീടങ്ങളും കൊയ്ത് വാർത്തകളിൽ ഇടംപിടിക്കുന്ന മിനർവ അക്കാദമിയുടെ അവിശ്വസനീയമായ കുതിപ്പിന്റെ തുടർച്ചയാണ് ഈ വിജയം.

നേരത്തെ നോർവേ കപ്പ്, ഡാന കപ്പ് കിരീടങ്ങള‍ും ടീം സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം മെഡിറ്ററേനിയൻ അന്താരാഷ്ട്ര കപ്പിൽ ലിവർപൂളിന്റെ അണ്ടർ 15 ടീമിനെ എതിരില്ലാത്ത 6 ​ഗോളുകൾക്ക് പരാജയപ്പെടുത്തി മിനർവ ടീം നേരത്തെ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു.

ഇന്ത്യൻ ഫുട്ബോളിനു വളരെയധികം പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ് ടീം കഴിഞ്ഞ കുറച്ചു കാലമായി പുറത്തെടുക്കുന്നത്. യൂറോപ്യൻ മണ്ണിലെ വിജയങ്ങളിൽ ടീം പുലർത്തുന്ന സ്ഥിരതയും കിരീട നേട്ടങ്ങളും ഇന്ത്യൻ യുവത്വത്തിന്റെ ഫുട്ബോൾ നിലവാരം ഉയർത്തുന്നതാണ്.

Days after conquering the Helsinki Cup, Minerva Academy retained the Gothia Cup by edging Brazilian side RS Sports Yellow 2-1 in another historic triumph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടൻ മമ്മൂട്ടി, ​ഗായിക വൈക്കം വിജയലക്ഷ്മി; ധനുഷിന് പ്രത്യേക പരാമർശം, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഗുജറാത്തില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: 8 മരണം; 15 ലേറെ പേര്‍ക്ക് പരിക്ക്

എംബിബിഎസ് ഫീസ് ഇനി നാലര വര്‍ഷം മാത്രം; സര്‍ക്കാര്‍ ഉത്തരവിറക്കി

കോമൺവെൽത്ത് ​ഗെയിംസ്; മീരാഭായ് ചാനുവും ലവ്‍ലിനയും ഇന്ത്യൻ പതാകയേന്തും

മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം കണ്ണൂര്‍ തോട്ടട സ്വദേശിക്ക്; പേര് വെളിപ്പെടുത്തരുതെന്ന് കുടുംബം