ലയണല്‍ മെസി  എക്സ്
Sports

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനക്ക് മുന്നേറ്റം, ആധിപത്യം തുടര്‍ന്ന് സ്‌പെയിന്‍, കൂപ്പുകുത്തി ഇന്ത്യ

ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ വമ്പന്‍ ജയവുമായി കുതിക്കുന്ന സ്‌പെയിന്‍ ഒന്നാം സ്ഥാനത്ത് വ്യക്തമായ മേധാവിത്വവുമായി സ്ഥാനമുറപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനക്ക് മുന്നേറ്റം. രണ്ടര വര്‍ഷത്തോളം കൈവശം വെച്ച ഒന്നാം സ്ഥാനത്തു നിന്നും കഴിഞ്ഞ മാസം മൂന്നിലേക്ക് മൂക്കുകുത്തി വീണ അര്‍ജന്റനക്ക് പക്ഷേ, കഴിഞ്ഞ ആഴ്ചകളിലെ മത്സര ഫലങ്ങള്‍ ഗുണകരമായി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ മെസിപ്പട രണ്ടിലേക്ക് തിരിച്ചെത്തി.

ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ വമ്പന്‍ ജയവുമായി കുതിക്കുന്ന സ്‌പെയിന്‍ ഒന്നാം സ്ഥാനത്ത് വ്യക്തമായ മേധാവിത്വവുമായി സ്ഥാനമുറപ്പിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവസാന മത്സരങ്ങളില്‍ ഐസ്‌ലന്‍ഡിനോട് സമനില പാലിച്ച ഫ്രാന്‍സ് രണ്ടില്‍ നിന്നും മൂന്നിലേക്ക് പടിയിറങ്ങിയ അവസരം മുതലെടുത്താണ് അര്‍ജന്റീന രണ്ടിലേക്ക് കയറിയത്.അതേസമയം, സൗഹൃദ മത്സരത്തില്‍ ജപ്പാനോട് തോല്‍വി വഴങ്ങിയ ബ്രസീലിന് തിരിച്ചടിയായി. ഒരു സ്ഥാനം നഷ്ടമായ ബ്രസീല്‍ ഏഴിലേക്കാണ് പടിയിറങ്ങിയത്.

മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മനി രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആദ്യപത്തിന്റെ തിളക്കത്തില്‍ തിരികെയെത്തി. നാല് സ്ഥാനം മെച്ചപ്പെടുത്തി 37ലെത്തിയ ഹംങ്കറി, അഞ്ച് സ്ഥാനം കയറി 38ലെത്തിയ സ്‌കോട്‌ലന്‍ഡ്, നാല് സ്ഥാനം മെച്ചപ്പെടുത്തി 41ലെത്തിയ നൈജീരിയ, നാല് സ്ഥാനംമെച്ചപ്പെടുത്തി 47ലെത്തിയ റുമാനിയ എന്നിവരാണ് ആദ്യ 50ല്‍ കാര്യമായ മുന്നേറ്റം നടത്തിയത്.

ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ സ്വന്തം നാട്ടില്‍ സിങ്കപ്പൂരിനോട് 2-1ന് തോറ്റതിനു പിന്നാലെ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയിലെ ടീമിന്റെ ഏറ്റവും മോശം റാങ്കിങ്ങാണിത്. സിങ്കപ്പൂരനെതിരായ ഏവേ മത്സരത്തില്‍ സമനില (1-1) നേടിയ ഇന്ത്യ, ഹോം മത്സരത്തില്‍ തോല്‍വി വഴങ്ങുകയായിരുന്നു. 134-ാം സ്ഥാനത്തായിരുന്നു നേരത്തേ ടീം. തോല്‍വിയോടെ രണ്ടു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടാണ് 136-ാം സ്ഥാനത്തേക്ക് വീണത്.

India`s national football team drops to its lowest FIFA ranking in 9 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT