ചിത്രം: ട്വിറ്റര്‍ 
Sports

ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കും 'റയല്‍ മാഡ്രിഡ് ജേഴ്‌സി'യില്‍! അമ്പരപ്പിക്കുന്ന സാദൃശ്യം

ഇതില്‍ ടെസ്റ്റ് ജേഴ്‌സി സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ആ ജേഴ്‌സിയിലെ ഡിസൈനില്‍ സവിശേഷമായൊരു സാദൃശ്യവും ആരാധകര്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി കഴിഞ്ഞ ദിവസമാണ് അഡിഡാസ് പുറത്തിറക്കിയത്. ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങള്‍ക്കായി പ്രത്യേക ജേഴ്‌സികളാണ് അഡിഡാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കടും നീല, ഇളം നീല നിറങ്ങളിലും നീല ലൈനകുളുള്ള വെള്ള ജേഴ്‌സിയുമാണ് ടീമിനായി ഒരുക്കിയത്. 

ഇതില്‍ ടെസ്റ്റ് ജേഴ്‌സി സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ആ ജേഴ്‌സിയിലെ ഡിസൈനില്‍ സവിശേഷമായൊരു സാദൃശ്യവും ആരാധകര്‍ കണ്ടെത്തി. 

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബിനായി ജേഴ്‌സികള്‍ തയ്യാറാക്കുന്നതും അഡിഡാസാണ്. 2022ല്‍ റയലിനായി അഡിഡാസ് ഡിസൈന്‍ ചെയ്ത ജേഴ്‌സിയെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ജേഴ്‌സിയെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. രസകരമായ പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ ഇന്ത്യ ടെസ്റ്റ് കളിക്കാനിറങ്ങുമെന്നായിരുന്നു ഒരു ആരാധകന്റെ കുറിപ്പ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇറങ്ങി റയല്‍ മാഡ്രിഡ് അവരുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുകയാണ്. അവിശ്വസനീയം. എന്നായിരുന്നു മറ്റൊരു കുറിപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT