Hockey World Cup x
Sports

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം തുലാസിൽ! ഡച്ച് പടയോട് തോറ്റു

നാല് ഗോളുകളും വന്നത് കളിയുടെ അവസാന ഘട്ടത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് നിരാശ. പുരുഷ ഹോക്കിയില്‍ വിജയം അനിവാര്യമായ പോരാട്ടത്തില്‍ ഇന്ത്യ കരുത്തരായ നെതര്‍ലന്‍ഡിനോട് 3-1നു പരാജയപ്പെട്ടു. ഇന്ത്യയുടെ സെമി സാധ്യതകളും ഇതോടെ തുലാസിലായി.

കളിയുടെ അവസാന ഘട്ടത്തിലാണ് മത്സരത്തിലെ നാല് ഗോളുകളും വന്നത്. 41ാം മിനിറ്റില്‍ ടെല്‍ഗെന്‍കാംപ്, 51ല്‍ ഹൊഡെമേകേഴ്‌സ് എന്നിവര്‍ ഡച്ച് സംഘത്തിനായി സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ ആശ്വാസ ഗോള്‍ 52ാം മിനിറ്റില്‍ വന്നു. പെനാല്‍റ്റി കോര്‍ണര്‍ വലയിലാക്കി ഹര്‍മന്‍പ്രീത് ഇന്ത്യക്ക് ഒരു ഗോള്‍ മടക്കുകയായിരുന്നു.

പിന്നാലെ 55ാം മിനിറ്റില്‍ തിജാസ് വാന്‍ ഡാമിലൂടെ മൂന്നാം ഗോള്‍ നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കിയതോടെ ഇന്ത്യയുടെ തിരിച്ചുവരവ് മോഹങ്ങള്‍ പാഴായി.

The Indian team have been left heartbroken as Netherlands have dashed their hopes of making it to the semi-finals of the men's hockey World Cup with a 3-1 win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വര്‍ഗീയതക്ക് വളം വെക്കുന്ന പ്രസ്താവന; പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല'; വെള്ളാപ്പള്ളിക്കെതിരെ സിപിഎം

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കേന്ദ്രകഥാപാത്രങ്ങള്‍; ഉദ്വേഗം ജനിപ്പിച്ച് 'പെന്‍ ഫൈറ്റ് ക്ലബ്' ഹ്രസ്വചിത്രം

32 പന്തിൽ 62, 'കത്തിക്കയറി' അരുൺ പൗലോസ്! തുടരെ തോറ്റ് ട്രിവാൻഡ്രം റോയൽസ്

ആര്‍പ്പോ.... ഈറോ... ഫോട്ടോ ഫിനിഷില്‍ അരോമ; 'വീണ എന്റെ മകളായതുകൊണ്ട് മാത്രമാണ് ഇഡി അന്വേഷണം'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

റെ‍ഡ് ഡെവിൾസിനെ 'മാന്തി കീറി' കടുവകളുടെ പ്രീമിയർ ലീ​ഗ് മടങ്ങി വരവ്! ഞെട്ടിക്കും അട്ടിമറി!!!