India A Squad for Rising Stars Asia Cup: Vaibhav Sooryavanshi, Abhishek Sharma Included Photo | X/ @BCCI
Sports

റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ് കളിക്കാന്‍ വൈഭവും അഭിഷേകും; ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും

ഐപിഎല്‍ കിരീടനേട്ടങ്ങളില്‍ തിളങ്ങിയ രജത് പാട്ടിദാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മുംബൈ: ഖത്തറിലെ ദോഹയില്‍ നവംബര്‍ 19 മുതല്‍ 29 വരെ നടക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) മെന്‍സ് റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളായ വൈഭവ് സൂര്യവംശി, വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ എന്നിവരുള്‍പ്പെടെയുള്ള ശക്തമായ 15 അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. ടി20 അന്താരാഷ്ട്ര ടീമിന്റെ വൈസ് ക്യാപ്റ്റനായ തിലക് വര്‍മയാണ് യുവനിരയെ നയിക്കുന്നത്. ഐപിഎല്‍ കിരീടനേട്ടങ്ങളില്‍ തിളങ്ങിയ രജത് പാട്ടിദാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ടൂര്‍ണമെന്റില്‍ ഇന്ത്യ 'എ' ടീം ഗ്രൂപ്പ് ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. യുഎഇ, നേപ്പാള്‍, പാകിസ്ഥാന്‍ എ എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍. അതേസമയം, ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ് എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ, ഹോങ്കോങ് എന്നീ ടീമുകള്‍ മാറ്റുരയ്ക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും മികച്ച രണ്ട് ടീമുകള്‍ നവംബര്‍ 26, 27 തീയതികളില്‍ നടക്കുന്ന സെമിഫൈനലിലേക്ക് മുന്നേറും. നവംബര്‍ 29നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്.

നവംബര്‍ 20ന് നേപ്പാളിനെതിരെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. നവംബര്‍ 22-ന് പാകിസ്ഥാന്‍ എ ടീമുമായും, 24ന് യുഎഇക്കെതിരെയും ഇന്ത്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷിത് റാണ ടീമില്‍ ഇടംനേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രഭ്‌സിമ്രാന്‍ സിങ്, കുമാര്‍ കുശാഗ്ര എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

ഇന്ത്യ 'എ' സ്‌ക്വാഡ്: തിലക് വര്‍മ (ക്യാപ്റ്റന്‍), രജത് പാട്ടിദാര്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാംശ് ഷെഡ്‌ഗെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹര്‍ഷ് ദുബെ, തനുഷ് കൊടിയാന്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, അര്‍ഷദ് ഖാന്‍.

India A Squad for Rising Stars Asia Cup: Vaibhav Sooryavanshi, Abhishek Sharma Included

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്'; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍

രാജമാണിക്യം തെറിച്ചു, പ്രശാന്ത് കെഎസ്ഇബി ചെയർമാൻ, തച്ചങ്കരിയെ കുടഞ്ഞ് കോടതി, മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

80കാരിയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസ്; ഒളിവില്‍ പോയ ഒന്നാം പ്രതി പിടിയില്‍

'മാപ്പും ഒരു കോപ്പും പറയാനില്ല', സമരം തുടരും; കാലടി സർവകലാശാല സിൻഡിക്കേറ്റ് നിർദേശം തള്ളി എസ്എഫ്ഐ

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി