ഇന്ത്യൻ ടീം / എഎൻഐ ചിത്രം 
Sports

രക്ഷകനായി ശ്രീജേഷ് ; ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ : ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. ഹര്‍മന്‍ പ്രീത് സിങ് രണ്ടു ഗോള്‍ നേടി. 

ഇന്ത്യയ്ക്കായി രുപീന്ദര്‍ പാല്‍ സിങും ലക്ഷ്യം കണ്ടു. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 

കെയ്ന്‍ റസലിലൂടെ ന്യൂസിലാന്‍ഡ് ആണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ രുപീന്ദറിലൂടെ ഇന്ത്യ സമനില നേടി. 

തുടര്‍ന്ന് രണ്ടു പെനാല്‍റ്റി കോര്‍ണറുകള്‍ ഗോള്‍പോസ്റ്റിലെത്തിച്ച് ഹര്‍മന്‍ പ്രീത് സിങ് ഇന്ത്യയെ 3-1 ന് മുന്നിലെത്തിച്ചു. സ്റ്റെഫാന്‍ ജെന്നിസിലൂടെ കിവീസ് ഒരു ഗോള്‍ മടക്കി. 

തുടര്‍ന്ന് സമനില പിടിക്കാന്‍ ന്യൂസിലാന്‍ഡ് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധനിരയെയും ഗോളി ശ്രീജേഷിനെയും മറികടക്കാനായില്ല. ഇന്ത്യ രണ്ടാം മല്‍സരത്തില്‍ നാളെ ഓസ്‌ട്രേലിയയെ നേരിടും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT