ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: ഐസിസി, ട്വിറ്റര്‍ 
Sports

ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘത്തെ ഇന്നറിയാം, സാധ്യത ഇവര്‍ക്ക് 

ധോനിയുടെ നായകത്വത്തിന് കീഴിലല്ലാതെ ആദ്യമായാണ് ടി20 ലോകകപ്പിന് ഇന്ത്യ ഇറങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. ധോനിയുടെ നായകത്വത്തിന് കീഴിലല്ലാതെ ആദ്യമായാണ് ടി20 ലോകകപ്പിന് ഇന്ത്യ ഇറങ്ങുന്നത്. 

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ടീം പ്രഖ്യാപനം വരുമെന്നാണ് സൂചന. നായകന്‍ വിരാട് കോഹ് ലി, പരിശീലകന്‍ രവി ശാസ്ത്രി എന്നിവരുമായി സെലക്ടര്‍മാര്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. 

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, കോഹ് ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ബൂമ്ര, രവീന്ദ്ര ജഡേജ, ചഹല്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നവരാണ്. ഓപ്പണിങ്ങില്‍ സീനിയര്‍ താരം ശിഖര്‍ ധവാന്‍ ഇടംപിടിക്കുമോ എന്നത് പ്രധാന ചോദ്യമാണ്. 

ഇവിടെ ധവാനും പൃഥ്വി ഷായും തമ്മിലാണ് പ്രധാന മത്സരം. പരിക്കില്‍ നിന്ന് മുക്തനായി എത്തുന്ന ശ്രേയസ് അയ്യര്‍, യുവതാരം ഇഷാന്‍ കിഷന്‍ എന്നിവരാണ് ടീമില്‍ ഇടംലഭിക്കാന്‍ സാധ്യതയുള്ള മറ്റ് താരങ്ങള്‍. പേസ് നിരയില്‍ ബൂമ്രയ്‌ക്കൊപ്പം മുഹമ്മദ് ഷമിയും ടീമില്‍ ഇടം നേടാനാണ് സാധ്യത. 

ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, ടി നടരാജന്‍ എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാരായി സെലക്ടര്‍മാര്‍ക്ക് മുന്‍പിലുള്ളത്. സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടംപിടിച്ചേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്