Indian Team x
Sports

മിന്നുമണിയില്ല, രേണുക സിങ് തിരിച്ചെത്തി, വനിതാ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനമായി. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ധാനയാണ് വൈസ് ക്യാപ്റ്റന്‍.

ഓപ്പണര്‍ ഷഫാലി വര്‍മയെ ടീമിലേക്ക് പരിഗണിച്ചില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു മലയാളി താരം മിന്നുമണിക്കും ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ല. പ്രതീക റാവലാണ് സ്മൃതി മന്ധാനക്കൊപ്പം ഓപ്പണറായി ടീമിലെത്തിയത്. ലോകകപ്പിന് പുറമെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ടീമില്‍ സ്മൃതി മന്ധാനയക്ക് പുറമെ ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ്മ, രാധാ യാദവ്, സ്‌നേഹ് റാണ തുടങ്ങിയവര്‍ ടീമില്‍ ഇടം നേടി.

ഏകദിന ലോകപ്പ് ടീം - ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലിന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ്, ശ്രീ ചരണി, യസ്തിക, ശ്രീ ചരണി (വിക്കറ്റ് കീപ്പര്‍)

ലോകകപ്പ് ടീമിന് പുറമെ ഓസ്‌ട്രേലിയക്കെതിരെയുള്ള ടീമിലും മിന്നുമണിക്ക് ഇടമില്ല. ടീമില്‍ നിന്ന് ഷഫാലി വര്‍മയും പുറത്തായി. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന ടീം- ഹര്‍മന്‍പ്രീത് കൗര്‍ (സി), സ്മൃതി മന്ദാന (വിസി), പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിംഗ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (ഡബ്ല്യുകെ), ക്രാന്തി ഗൗഡ്, സയാലി സത്ഘരെ, രാധാ യാദവ്, ശ്രീ ചരണി, രാധാ യാദവ്, എസ് ചരണി, യാസ്തിക ഭത്‌നെ

India's Women's World Cup 2025 Squad Announcement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍