Gautam Gambhir  pti
Sports

'സെഞ്ച്വറിക്കു വേണ്ടി കൊട്ടിക്കൊട്ടി നില്‍ക്കുന്ന കാലം കഴിഞ്ഞു, സഞ്ജുവിനെ നോക്കൂ'; കോഹ്‍ലിക്കു നേരെ ഒളിയമ്പുമായി ഗംഭീര്‍

സോഷ്യല്‍ മീഡിയയില്‍ മറുപടി പറയലല്ല എന്റെ പണി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യയുടെ ടി20 ലോകകപ്പ് ജയത്തിന്റെ അടിസ്ഥാന തത്വം എന്താണെന്നു ആരെങ്കിലും ഗംഭീറിനോട് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ ഉത്തരം ഇതായിരിക്കും. 140 കോടി ജനങ്ങള്‍ക്കു വേണ്ടിയാണ് കളിക്കാനിറങ്ങുന്നത്. ക്രിക്കറ്റ് ടീം ഗെയിമാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് അവിടെ പ്രാധാന്യമേ ഇല്ല. ലോകകപ്പ് നിലനിര്‍ത്തിയതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിറഞ്ഞു നിന്ന വാക്കും അതായിരുന്നു. നാഴികക്കല്ല്.

മുഖ്യ പരിശീലകനെന്ന നിലയില്‍ വ്യക്തിഗത റെക്കോര്‍ഡുകള്‍ക്ക് ഒരു പ്രധാന്യവും ഇല്ലെന്നു ആവര്‍ത്തിക്കുന്ന ആളാണ് ഗൗതി. വാര്‍ത്താസമ്മേളനത്തിലുടനീളം റെക്കോര്‍ഡുകള്‍ക്കായി കളിക്കുന്നതിനെ പരോക്ഷമായി തള്ളുന്ന കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്കുള്ള പരോക്ഷമായ കൊട്ടു കൂടിയായി വാര്‍ത്താസമ്മേളനം മാറുകയും ചെയ്തു.

'എന്നെ സംബന്ധിച്ച് റെക്കോര്‍ഡ് ഒരു പ്രശ്‌നമേ അല്ല. റെക്കോര്‍ഡല്ല ആഘോഷിക്കേണ്ടത്. ടീം കൂട്ടായി നേടുന്ന ട്രോഫികളാണ് നാം ആഘോഷിക്കേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ കാലമായി ഈ റെക്കോര്‍ഡുകള്‍ മറികടക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് അധികവും നടക്കുന്നത്.'

'വ്യക്തികളുടെ റെക്കോര്‍ഡിനല്ല പ്രധാന്യം. നാഴികക്കല്ല് അല്ല ആഘോഷിക്കേണ്ടത്. ട്രോഫികളാണ് ആഘോഷിക്കേണ്ടത്. എന്നെ സംബന്ധിച്ച് റെക്കോര്‍ഡുകള്‍ ഒരിക്കലും പ്രധാനമായിരുന്നില്ല. ഇനി അതു പ്രധാനമാകാനും പോകുന്നില്ല. സൂര്യകുമാര്‍ യാദവും സമാന ചിന്താഗതിയുള്ള വ്യക്തിയാണ്. ഞങ്ങളെ ഒന്നിപ്പിക്കുന്ന ഘടകവും വ്യക്തിഗത പ്രകടനത്തിനു പിന്നാലെ പോകുന്നില്ല എന്നതാണ്.'

'വ്യക്തിഗത പ്രകടനത്തിന്റെ അളവ് കോല്‍ വച്ച് ടീം പ്രകടനത്തെ നിര്‍ണയിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ മൂന്ന് കളികളിലും സഞ്ജു എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ടല്ലോ. 97, 89, 89 എന്നീ സ്‌കോറുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹം സെഞ്ച്വറിക്കായി കളിച്ചിട്ടേയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ടീമിനു 250 പ്ലസ് റണ്‍സ് നേടാന്‍ സാധിക്കില്ല. ഒരു ബാറ്റര്‍ 96ല്‍ നിന്നു 100ല്‍ എത്താന്‍ 4 പന്തുകള്‍ എടുക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ടീമിനായി നഷ്ടപ്പെടുത്തുന്നത് 20 റണ്‍സായിരിക്കും.'

ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ചും മറ്റു സമൂഹ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നു ഗംഭീര്‍. സോഷ്യല്‍ മീഡിയയില്‍ എന്തു സംഭവിക്കുന്നുവെന്നത് തന്റെ പ്രശ്നമല്ലെന്നും ഗംഭീര്‍.

'ഒന്നാമതായി എന്റെ ഉത്തരവാദിത്വം ഒരു സോഷ്യല്‍ മീഡിയയോടും അല്ല. എനിക്ക് ഉത്തരവാദിത്വം ഡ്രസിങ് റൂമിലെ 30 പേരോടാണ്. അവരാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്. മറ്റാരും ഒരു പ്രശ്‌നമേയല്ല- ഗംഭീര്‍ വ്യക്തമാക്കി.'

അപൂര്‍വമായി മാത്രം ചിരിച്ചു കാണാറുള്ള വ്യക്തിയാണ് ഗംഭീര്‍. ഇത് അദ്ദേഹത്തിനു മറ്റൊരു ഇമേജ് നല്‍കുന്നുണ്ട്. എന്നാല്‍ കളിക്കാരോട് അദ്ദേഹം ഒരിക്കല്‍ പോലും അത്തരത്തില്‍ പെരുമാറുന്നത് കണ്ടിട്ടില്ല. ടീമിലെ എല്ലാ താരങ്ങള്‍ക്കും ഫോം ഔട്ടാകുമ്പോള്‍ കട്ടയ്ക്ക് പിന്തുണ നല്‍കാന്‍ ഗംഭീര്‍ ഒരു മടിയും കാണിക്കാറില്ല. അഭിഷേകും സഞ്ജുവും വരുണും തിലകും സൂര്യയുമെല്ലാം ഫോം ഔട്ടില്‍ നില്‍ക്കുമ്പോഴും അവര്‍ക്ക് തിരിച്ചു വരാനുള്ള എല്ലാ വഴികളും തുറന്നിട്ടു കൊടുക്കുന്നത് ഗംഭീറാണ്.

ഇന്ത്യയുടെ 2007ലെ പ്രഥമ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പ് ജയത്തിലും നിര്‍ണായക ബാറ്റിങുമായി കളം വാണത് ഗംഭീറാണ്. 2007ല്‍ ധോനി നേടിയ അര്‍ധ സെഞ്ച്വറി മാത്രമാണ് ആഘോഷിക്കപ്പെട്ടത്. മാത്രമല്ല ഫൈനല്‍ ഓവര്‍ എറിയാന്‍ അന്ന് ജോഗീന്ദര്‍ ശര്‍മയെ ഏല്‍പ്പിച്ച ധോനിയുടെ തന്ത്രവും വലിയ തോതില്‍ ചര്‍ച്ചയായി. എന്നാല്‍ അന്നും ഇന്നും ഗംഭീര്‍ നിര്‍ണായക ഫൈനലുകളില്‍ കളിച്ച ടി20, ഏകദിന പോരാട്ടങ്ങളിലെ ബാറ്റിങ് പലപ്പോഴും വിസ്മൃതിയിലായിപ്പോകാറാണ് പതിവ്.

Gautam Gambhir urged the cricket media to celebrate trophies not milestones

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവകാശവാദം ഉന്നയിച്ച് സിപി ജോണും വിഎസ് ശിവകുമാറും; കോണ്‍ഗ്രസിന് കീറാമുട്ടിയായി തിരുവനന്തപുരം മണ്ഡലം

തേങ്ങ ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

ഇന്ത്യയുടെ സുപ്രീം വേഗം, 'ബും...ബും... ബുംറ'! ഫൈനലില്‍ 4 വിക്കറ്റുകള്‍, മാന്‍ ഓഫ് ദി മാച്ച്; അനുപമ റെക്കോര്‍ഡും

എന്തുകൊണ്ട് കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തില്‍ ഓടുന്നു?; ചോദ്യവുമായി സുപ്രീംകോടതി

'കാമുകനുമായി പിരിഞ്ഞു, മതവിശ്വാസത്തെ ചൊല്ലി തർക്കം'; പൊട്ടിക്കരഞ്ഞ് മീനാക്ഷിയുടെ വിഡിയോ

SCROLL FOR NEXT