അർദ്ധസെഞ്ചുറി നേടിയ കോഹ് ലി/ ചിത്രം: ട്വിറ്റർ 
Sports

ഇന്ത്യ-പാക് പോരിലെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളില്‍; ട്വന്റി20 ലോകകപ്പിലെ 5 ലക്ഷം ടിക്കറ്റുകളും കാലി

ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാക് പോരിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഐസിസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാക് പോരിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഐസിസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങളിലെ 5 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റു കഴിഞ്ഞതെന്നും ഐസിസി വ്യക്തമാക്കി. 

82 രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ ട്വന്റി20 ലോകകപ്പ് മത്സരം കാണാന്‍ ടിക്കറ്റ് സ്വന്തമാക്കി. 2020ലെ വനിതാ ട്വന്റി20 ലോകകപ്പിന് ശേഷം ഐസിസി മത്സരങ്ങളില്‍ ആദ്യമായാണ് പൂര്‍ണ തോതില്‍ ആരാധകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. 

ഒക്ടോബര്‍ 23ന് നടക്കുന്ന ഇന്ത്യാ-പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിറ്റുപോയി. ടിക്കറ്റുകള്‍ റി സെയില്‍ ചെയ്യാനുള്ള പ്ലാറ്റ്‌ഫോം ടൂര്‍ണമെന്റിനോട് അടുത്ത ദിവസങ്ങളില്‍ നിലവില്‍ വരും. ഇവിടെ ടിക്കറ്റുകള്‍ കൈമാറാന്‍ ആരാധകര്‍ക്ക് സാധിക്കുമെന്ന് ഐസിസിയുടെ പ്രസ്താവനയില്‍ പറയുന്നു. 

സൗത്ത് ആഫ്രിക്ക-ബംഗ്ലാദേശ് മത്സരത്തിന്റെ ടിക്കറ്റും വിറ്റു കഴിഞ്ഞു. ഇന്ത്യയും ഗ്രൂപ്പ് എയിലെ റണ്ണേഴ്‌സ്അപ്പായി എത്തുന്ന ടീമും തമ്മിലെ മത്സരത്തിന്റെ ടിക്കറ്റും കാലിയായി കഴിഞ്ഞു. ആതിഥേയരായ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലെ മത്സരത്തിന്റെ ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന