PV Sindhu x
Sports

മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സില്‍ നാടകീയ സംഭവങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. നാടകീയ രംഗങ്ങള്‍ കണ്ട പോരാട്ടത്തില്‍ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റ് പോരിലാണ് സിന്ധു പരാജയം സമ്മതിച്ചത്. സ്‌കോര്‍: 13-21, 17-21.

മത്സരം നാടകീയമായിരുന്നു. സിന്ധുവിനു മത്സരത്തിനിടെ ചെയര്‍ അംപയര്‍ മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും കാണിച്ചു. രണ്ടാം സെറ്റ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

ഗെയിം വൈകിപ്പിച്ചതിനും മോശം പെരുമാറ്റത്തിനുമായിരുന്നു നടപടി. ഇതോടെ താരത്തിനു മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ പ്രകോപനം തുടര്‍ന്നതോടെ അംപയര്‍ ചുവപ്പ് കാര്‍ഡും കാണിക്കുകയായിരുന്നു.

താരം ചെയര്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവില്‍ മാച്ച് റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരത്തിനു നല്‍കിയ ചുവപ്പ് കാര്‍ഡ് പിന്‍വലിക്കുകയും ചെയ്തു.

പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോള്‍ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു ഫലവത്തായില്ല.

Indonesia Masters India's top shuttler PV Sindhu crashed out of the Indonesia Masters after losing in straight games to top seed Chen Yu Fei

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം - കണ്ണൂര്‍ മൂന്നേകാല്‍ മണിക്കൂര്‍, 22 സ്‌റ്റോപ്പുകള്‍, ലക്ഷം കോടി ചെലവ്; അതിവേഗ റെയില്‍ പ്രഖ്യാപനം 15 ദിവസത്തിനകം

റൊമാൻസും ആക്ഷനും ത്രില്ലറും; ഈ ആഴ്ചയിലെ കിടിലൻ ഒടിടി റിലീസുകൾ

അനുമതിയില്ലാതെ പമ്പയിൽ ഷൂട്ടിങ്; സംവിധായകൻ അനുരാജ് മനോഹറിനെതിരെ പരാതി

'കല്യാണ ദിവസം മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടി, ഇന്ത്യന്‍ താരങ്ങള്‍ പലാഷിനെ തല്ലിച്ചതച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര്‍ രംഗത്ത്

SCROLL FOR NEXT