Ishan Kishan, Vaibhav Sooryavanshi x
Sports

ഇഷാന്‍ കിഷന്‍ പുറത്ത്; വൈഭവ് സൂര്യവംശി 'റിട്ടേൺ'!

വില്ലനായി വീണ്ടും പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. പരിക്കേറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ രണ്ടാം മത്സരത്തില്‍ നിന്നു പുറത്ത്. താരത്തെ അടുത്ത മത്സരത്തിന്റെ ഇലവനിലേക്ക് പരിഗണിക്കില്ല.

ഇതോടെ പ്ലെയിങ് ഇലവനില്‍ അവസരം കാത്തിരിക്കുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിക്ക് കളിക്കാനുള്ള അവസരവും തുറന്നുകിട്ടി. രണ്ടാം പോരാട്ടത്തില്‍ ഇഷാന് പകരം വൈഭവിനെ പരിഗണിച്ചേക്കും. ബാറ്റിങ് പരിശീലകന്‍ സീതാംശു കൊട്ടക്കാണ് വൈഭവിനു അവസരം നല്‍കുമെന്ന സൂചനകള്‍ നല്‍കിയത്.

ആദ്യ ടി20 പോരാട്ടത്തിനിടെയാണ് ഇഷാന് പരിക്കേറ്റത്. താരത്തിന്റെ വലതുകാലിലെ പേശികള്‍ക്കാണ് പരിക്ക് പറ്റിയത്. ഇതേത്തുടര്‍ന്നു വണ്‍ ഡൗണ്‍ ഇറങ്ങുന്നതിനു പകരം ഇഷാന്‍ അഞ്ചാമതായാണ് ക്രീസിലെത്തിയത്. വേഗം ഔട്ടാവുകയും ചെയ്തു.

അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. രണ്ടാം പോരാട്ടം ക്രൈസ്റ്റ്ചര്‍ച്ചില്‍ തന്നെയാണ് അരങ്ങേറുന്നത്. നിലവില്‍ ഇന്ത്യ ആദ്യ പോരാട്ടം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. രണ്ടാം പോരും ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

India's teenage sensation Vaibhav Sooryavanshi could get another opportunity in the playing XI after wicketkeeper-batter Ishan Kishan was ruled out of the second T20I against New Zealand with a low-grade right adductor strain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരുണാചല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയെന്ന് ഇന്തോ ടിബറ്റന്‍ പൊലീസ്: ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കി, പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്

പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു: ജാമ്യമില്ലാ വകുപ്പുകളിട്ടിട്ടും യൂത്ത് ലീഗ്-എംഎസ്എഫ് പ്രവർത്തകർക്ക് സ്റ്റേഷൻ ജാമ്യം; വിവാദം

ബിരുദ വിദ്യാര്‍ഥികള്‍ ജോലിക്ക് സജ്ജരെന്ന് ഉറപ്പാക്കും, കമ്പനികളുമായി ധാരണ; പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും

'ബിജെപിക്കാരനെ ഉപയോഗിച്ച് 8 കോടി കൊള്ള ചെയ്തവർ സമുദായത്തിൻ്റെ നെഞ്ച് പിളർത്താൻ ആർഎസ്എസിനെ ഉപയോഗിക്കില്ലെന്ന് എന്താണുറപ്പ്?'

'ഭാ​ഗ്യരാജിന്റെ ആ സിനിമയുടെ പേര് കേട്ട് മലയാളികൾ 'അയ്യേ' എന്ന് പറഞ്ഞു; കേരളത്തിൽ മാത്രം അതത്ര ഏറ്റില്ല'