ഫോട്ടോ: ട്വിറ്റർ 
Sports

മത്സരം തുടങ്ങാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ റിങ് ഡ്രസ് മാറ്റാന്‍ നിര്‍ദേശം; കാരണം തേടി മേരി കോം

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് ഒരു മിനിറ്റ് മാത്രം മുന്‍പ് റിങ് ഡ്രസ് മാറാന്‍ നിര്‍ദേശിച്ചതിന്റെ കാരണമാണ് മേരി കോം ചോദിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സ് സ്വര്‍ണം എന്ന പ്രതീക്ഷകള്‍ക്ക് മുന്‍പില്‍ വീണതിന് പിന്നാലെ ടോക്യോ ഒളിംപിക്‌സ് അധികൃതരോട് വിശദീകരണം തേടി മേരി കോം.  മത്സരത്തിന് ഒരു മിനിറ്റ് മാത്രം മുന്‍പ് റിങ് ഡ്രസ് മാറാന്‍ നിര്‍ദേശിച്ചതിന്റെ കാരണമാണ് മേരി കോം ചോദിക്കുന്നത്. 

രണ്ട് അമ്മമാര്‍ റിങ്ങില്‍ ഏറ്റുമുട്ടിയപ്പോള്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വിക്ടോറിയയോട് മേരി കോം തോല്‍വി സമ്മതിക്കുകയായിരുന്നു. 3.2 എന്ന സ്പ്ലിറ്റ് ഡിസിഷനിലാണ് ലോക ബോക്‌സിങ് ചാമ്പന്റെ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്. 

Surprising..can anyone explain what will be a ring dress. I was ask to change my ring dress just a minute before my pre qtr bout can anyone explain. @PMOIndia @ianuragthakur @KirenRijiju @iocmedia @Olympics pic.twitter.com/b3nwPXSdl1

— M C Mary Kom OLY (@MangteC) July 30, 2021

എന്താണ് റിങ് ഡ്രസ് എന്ന് ആര്‍ക്കെങ്കിലും വിശദീകരിക്കാമോ. എന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് റിങ് ഡ്രസ് മാറ്റാന്‍ ആവശ്യപ്പെട്ടു. അതിന്റെ കാരണം ആര്‍ക്കെങ്കിലും വിശദീകരിക്കാമോ, മേരി കോം ട്വിറ്ററില്‍ കുറിച്ചു. 

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ ട്വീറ്റ് കണ്ടപ്പോള്‍ മാത്രമാണ് താന്‍ മത്സരത്തില്‍ തോറ്റതായി അറിഞ്ഞതെന്ന് മേരി കോം നേരത്തെ പറഞ്ഞിരുന്നു. മത്സരത്തില്‍ ഞാന്‍ ജയിച്ചെന്നാണ് കരുതിയത്. പിന്നെയാണ് എന്റെ തോല്‍വിയെ കുറിച്ച് കേന്ദ്ര മന്ത്രിയുടെ ട്വീറ്റ് കണ്ടത്. അത് എന്നെ ഞെട്ടിക്കുകയും ഞാന്‍ അസ്വസ്ഥയാവുകയും ചെയ്തു, മേരി കോം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

പച്ചക്കറി ചുമ്മാ വേവിച്ചാൽ മാത്രം പോരാ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍

SCROLL FOR NEXT