ഫാഫ് ഡുപ്ലസിമാർ എക്സ്
Sports

ആ 'ഡുപ്ലസി' അല്ല ഈ 'ഡുപ്ലസി'! നമീബിയ ടീം പ്രഖ്യാപനത്തിൽ ആരാധകർക്ക് കൺഫ്യൂഷൻ

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തിന്റേയും നമീബിയ കൗമാര താരത്തിന്റേയും പേരിലെ സാമ്യം

Author : സമകാലിക മലയാളം ഡെസ്ക്

വിന്‍ഡ്‌ഹോക്: മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെറ്ററന്‍ താരവുമായ ഫാഫ് ഡുപ്ലെസി ഐപിഎല്‍ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്. അതിനിടെ ഫാഫ് ഡുപ്ലെസി എന്ന പേര് ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പം തീര്‍ത്തു. ഫാഫ് ഡുപ്ലസിയെ നമീബിയ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതാണ് ആരാധകര്‍ക്കിയില്‍ കണ്‍ഫ്യൂഷനുണ്ടാക്കിയത്.

വരാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് പോരാട്ടത്തിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള ടീമിനെയാണ് നമീബിയ പ്രഖ്യാപിച്ചത്. അവരുടെ നായകന്റെ പേരും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തിന്റേതിനു സമാനമായതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. 17കാരന്‍ ഫാഫ് ഡുപ്ലെസിയാണ് നമീബിയയെ നയിക്കുന്നത്.

കെനിയ, സിയെറ ലിയോണി, ടാന്‍സാനിയ, ഉഗാണ്ട ടീമുകള്‍ക്കെതിരെയാണ് നമീബിയയുടെ ലോകകപ്പ് യോഗ്യതാ പോരാട്ടം. സീനിയര്‍ ഫാഫ് ഡുപ്ലെസി ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലാണ് കളിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ നിന്നാണ് ഫാഫ് ഡുപ്ലെസി ഡിഡിയില്‍ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫണ്ട് ഇറക്കിയത് കെസി, പിന്തുണയും കെസിക്ക്'; എംഎല്‍എമാരില്‍ ഭൂരിപക്ഷവും വേണുഗോപാലിനൊപ്പം, ചര്‍ച്ചകള്‍ സജീവം

500 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത; 1,583 രൂപ പ്രതിദിന ശമ്പളം, മഹാനദി കോൾഫീൽഡ്സിൽ അവസരം

'ഒരു പദ്ധതി പോലും കൊണ്ടുവരാനായില്ല, വോട്ട് കുത്തനെ കുറഞ്ഞു'; തൃശൂരിലെ തോല്‍വിയില്‍ സുരേഷ് ഗോപിക്കു വിമര്‍ശനം

ചായ കുടിക്കാനും ഉണ്ട് ഒരു “പെർഫെക്ട് ടൈം”

അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു? ചർച്ചകളിൽ പ്രതീക്ഷയെന്ന് ട്രംപ്; സമാധാന ഉടമ്പടി ഉടൻ!

SCROLL FOR NEXT