പിടി ഉഷ, അഞ്ജു ബോബി ജോർജ് 
Sports

ഐഒഎ തെരഞ്ഞെടുപ്പ്: വനിതാ വിഭാഗത്തില്‍ കടുത്ത പോരാട്ടം; പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും മത്സരരംഗത്ത്

ഗഗന്‍ നരംഗും വിജേന്ദര്‍ സിങ്ങും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പോര്‍ട്‌സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിംഗ് മെരിറ്റ് (എസ്ഒഎം) പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ പുരുഷ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഒളിംപിക് മെഡല്‍ ജേതാക്കളായ ഗഗന്‍ നരംഗ്, വിജേന്ദര്‍ സിങ്, യോഗേശ്വര്‍ ദത്ത്, മുന്‍ ടേബിള്‍ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവരാണ് ഒഴിവുള്ള 4 സീറ്റുകളിലേക്ക് എതിരില്ലാതെ ജനറല്‍ ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, വനിതാ വിഭാഗത്തില്‍ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനുമൊപ്പം മുന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ഉള്‍പ്പെടെ ആറ് പ്രമുഖര്‍ മാറ്റുരയ്ക്കുന്നതോടെ മത്സരം കടുത്തു. ഹോക്കി മുന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍, ഡോല ബാനര്‍ജി, അനിത പോള്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്ക് ശേഷം അശ്വിനി നച്ചപ്പ, തൃപ്തി മുര്‍ഗുണ്ഡെ തുടങ്ങിയ പ്രമുഖര്‍ പിന്മാറിയതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്.

ഡിസംബര്‍ 5ന് നടക്കുന്ന ഐഒഎ പ്രസിഡന്റ് പദവി ഉള്‍പ്പെടെയുള്ള പ്രധാന ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷ പിടി ഉഷയ്ക്ക് എസ്ഒഎം വിഭാഗത്തില്‍ ജയിച്ചാല്‍ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകൂ. ആകെയുള്ള 80 അംഗ എസ്ഒഎം പാനലില്‍ നിന്നുള്ള വോട്ടര്‍മാര്‍ തിങ്കളാഴ്ച വോട്ടുരേഖപ്പെടുത്തി തെരഞ്ഞെടുക്കുന്ന നാല് വനിതകളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട നാല് പുരുഷന്മാരും അടക്കം എട്ടുപേരാണ് ജനറല്‍ കൗണ്‍സിലില്‍ എത്തുക. ഇവര്‍ക്കിടയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു പുരുഷനും വനിതയുമായിരിക്കും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് പ്രവേശനം നേടുക.

IOA elections: Narang, Vijender, Yogeshwar among four SOMs elected unopposed; six women in fray

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അടിയന്തരാവസ്ഥ തെറ്റായ തീരുമാനം'; കുടുംബത്തിലെ ഭിന്നത വെളിപ്പെടുത്തി സോണിയ

കരിപ്പൂർ വിമാനത്താവളത്തിൽ 1.67 കോടി രൂപയുടെ സ്വർണം പിടികൂടി; കാസർകോട് സ്വദേശി കസ്റ്റഡിയിൽ

'260 യുഎസ് വിമാനങ്ങൾ വെടിവച്ചിട്ടു, 170 ഡ്രോണുകൾ പിടിച്ചെടുത്തു; വീണ്ടും യുദ്ധമുണ്ടായാൽ ലോകം ഇറാന്റെ കരുത്തറിയും'

മിന്നും ഫോമില്‍ യശസ്വി, തുടര്‍ച്ചയായ രണ്ടാം ശതകം; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 'എ'യ്ക്ക് മികച്ച തുടക്കം

വൈദ്യുതി കരാറില്‍ തര്‍ക്കം തുടരുന്നു; അഴിമതി ആരോപണം അന്വേഷിക്കുമെന്ന് എക്‌സൈസ് മന്ത്രി, ദീപ്‌കെ കൊച്ചിയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍