ഐപിഎല്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
Sports

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയില്‍; റെക്കോര്‍ഡ് നേട്ടവുമായി മോറിസ്, ജാമിസണ്‍, മാക്‌സ്‌വെല്‍; ഐപിഎല്‍ ചിത്രം ഇങ്ങനെ

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: ഐപിഎല്‍ താരലേലം ചെന്നൈയില്‍ സമാപിക്കുമ്പോള്‍, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് മോറിസിനെ റോയല്‍സ് ചാലഞ്ചേഴ്‌സ് വിലയ്‌ക്കെടുത്തത്. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് മോറിസിനെ രാജസ്ഥാന്‍ റാഞ്ചിയത്. പഞ്ചാബ് കിങ്‌സുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് രാജസ്ഥാന്‍ മോറിസിനെ സ്വന്തമാക്കിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ റിലീസ് ചെയ്ത താരമാണ് മോറിസ്. 

15 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ കിവീസ് പേസര്‍ കൈല്‍ ജാമിസണാണ് ഉയര്‍ന്ന രണ്ടാമത്തെ തുക നേടിയത്. 14.25 കോടിക്ക് ബാംഗ്ലൂര്‍ തന്നെ സ്വന്തമാക്കിയ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്നാമതും 14 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാര്‍ഡ്‌സന്‍ നാലാമതുമുണ്ട്.9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍. ദേശീയ ജഴ്‌സിയണിയാത്ത താരങ്ങളില്‍ ഉയര്‍ന്ന വില ലഭിച്ചതും ഗൗതത്തിനു തന്നെ. 

20 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തി എട്ടു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തിയ ഓസ്‌ട്രേലിയന്‍ താരം റിലീ മെറിഡിത്തും താരലേലത്തിലെ ആവേശസാന്നിധ്യമായി. മോയിന്‍ അലിയെ ഏഴു കോടി രൂപയ്ക്ക് ചെന്നൈയും ടോം കറനെ 5.25 കോടി രൂപയ്ക്ക് ഡല്‍ഹിയും നഥാന്‍ കൂള്‍ട്ടര്‍നീലിനെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ടീമിലെത്തിച്ചു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള യുവതാരം ഷാരൂഖ് ഖാന്‍ 5.25 കോടി രൂപ നേടി പഞ്ചാബ് കിങ്‌സിലെത്തി. ശിവം ദുബെയെ 4.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി. 

മലയാളി താരങ്ങളില്‍ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും വിഷ്ണു വിനോദിനെ ഇതേ തുകയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. അതേസമയം, എസ്. മിഥുനെ ലേലത്തില്‍ വാങ്ങാന്‍ ആരുമുണ്ടായില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനനെ മുംബൈ എത്തിച്ചത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന