കെയ്ൻ വില്ല്യംസൻ/ ട്വിറ്റർ 
Sports

'സ്വാഗതം കെയ്ന്‍ മാമ'- ഡിവില്ല്യേഴ്‌സും വില്ല്യംസനും യുഎഇയില്‍; ഐപിഎല്‍ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം

സ്വാഗതം കെയ്ന്‍ മാമ- ഡിവില്ല്യേഴ്‌സും വില്ല്യംസനും യുഎഇയില്‍; ഐപിഎല്‍ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ രണ്ടാം ഘട്ട പോരാട്ടങ്ങള്‍ക്കായി സൂപ്പര്‍ താരങ്ങള്‍ യുഎഇയില്‍ എത്തിത്തുടങ്ങി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം എബി ഡിവില്ല്യേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസന്‍ എന്നിവര്‍ യുഎഇയില്‍ എത്തി. 

ഈ മാസം 19 മുതലാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നീ വേദികളിലായാണ് പോരാട്ടം. ഇന്ത്യയില്‍ മത്സരം നടക്കുന്നതിനിടെ ബയോ ബബിളില്‍ കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ പാതി വഴിയില്‍ നിര്‍ത്തിയിരുന്നു. ശേഷിക്കുന്ന പോരാട്ടമാണ് 19മുതല്‍ പുനരാരംഭിക്കുന്നത്. 

വിമാനത്താവളത്തിലേയും ഹോട്ടല്‍ മുറിയിലേതടക്കമുള്ള ചില ചിത്രങ്ങള്‍ ഡിവില്ല്യേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. വില്ല്യംസന്റെ ചിത്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കിട്ടു. സ്വാഗതം കെയ്ന്‍ മാമ എന്ന കുറിപ്പോടെയാണ് ടീം ചിത്രം പങ്കിട്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT