പഞ്ചാബ് കിങ്‌സ് താരം ശിഖര്‍ ധവാൻ/ ചിത്രം: പിടിഐ 
Sports

ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് അഞ്ച് വിക്കറ്റ് ജയം 

ഹൈദരാബാദ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് അഞ്ച് വിക്കറ്റ് ജയം. ഹൈദരാബാദ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സ് നേടിയത്. 

ലിയാം ലിവിംഗ്‌സ്റ്റണ്‍ പുറത്താവാതെ നേടിയ 49 റൺസും ശിഖര്‍ ധവാന്റെ (39) ഇന്നിംഗ്‌സുമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. മികച്ച തുടക്കം ലഭിച്ച പഞ്ചാബ് ആദ്യ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തു. ജയത്തോടെ പഞ്ചാബ് 14 പോയിന്റോടെ ആറാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ചു. 12 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്. 

43 റണ്‍സ് നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ഹൈദരാബാദിനായി അഭിഷേക് ശര്‍മ (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹര്‍പ്രീത് ബ്രാര്‍, നതാന്‍ എല്ലിസ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

SCROLL FOR NEXT