നഥാന്‍ എലീസും ഹര്‍പ്രീത് ബ്രാറും വരിഞ്ഞുമുറുക്കി; പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് 158 റണ്‍സ് വിജയലക്ഷ്യം
പഞ്ചാബ് കിങ്‌സിന്റെ ആഹ്ലാദ പ്രകടനം, image credit: Indian Premier League
പഞ്ചാബ് കിങ്‌സിന്റെ ആഹ്ലാദ പ്രകടനം, image credit: Indian Premier League

മുംബൈ:സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് 158 റണ്‍സ് വിജയലക്ഷ്യം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്20 ഓവറില്‍ 8 വിക്കറ്റിന് 157 റണ്‍സെടുത്തു. മൂന്നു വിക്കറ്റുമായി നഥാന്‍ എലീസും ഹര്‍പ്രീത് ബ്രാറും തിളങ്ങിയ മത്സരത്തില്‍ ഹൈദരാബാദ് ചുരുങ്ങിയ സ്‌കോറിലേക്ക് ഒതുങ്ങുകയായിരുന്നു. 

43 റണ്‍സ് നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് യുവ ഓപ്പണര്‍ പ്രിയം ഗാര്‍ഗിനെ (4) വേഗത്തില്‍ നഷ്ടമായി.  രണ്ടാം വിക്കറ്റില്‍ രാഹുല്‍ ത്രിപാഠിയും (20) അഭിഷേക് ശര്‍മയും നിലയുറപ്പിച്ചു. ഇരുവരും ചേര്‍ന്ന് 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റണ്‍ നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ത്രിപാഠി പുറത്തായി.  അധികം വൈകാതെ ഓപ്പണര്‍ അഭിഷേക് ശര്‍മ (43) ഹര്‍പ്രീത് ബ്രാറിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി.  

നിക്കോളാസ് പുരാനും (5) കാര്യമായൊന്നും ചെയ്യാനാവാതെ മടങ്ങിയതോടെ ഹൈദരാബാദ് 13 ഓവറില്‍ 4 വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലായി.  അധികം വൈകാതെ എയ്ഡന്‍ മര്‍ക്രം (21) പുറത്തായി. ഇതോടെ ഹൈദരാബാദ് മറ്റൊരു ബാറ്റിങ് തകര്‍ച്ചയെ നേരിട്ടു. മധ്യ ഓവറുകളില്‍ റണ്‍സ് നേടാന്‍ കഴിയാതെ പോയത് റണ്‍ റേറ്റിനെയും ബാധിച്ചു. 

തുടര്‍ന്ന് വാഷിങ്ങ്ടന്‍ സുന്ദറും (25) റൊമാരിയോ ഷെപ്പെര്‍ഡും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 29 പന്തില്‍ നേടിയ 58 റണ്‍സ് കൂട്ടുകെട്ടാണ് ഹൈദരാബാദ് സ്‌കോര്‍  ഉയര്‍ത്തിയത്.എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ നഥാന്‍ എലീസിന്റെ ഓവറില്‍ 3 വിക്കറ്റുകള്‍ വീണതോടെ 160 റണ്‍സ് എന്ന ടോട്ടല്‍ ഉയര്‍ത്താന്‍ ഹൈദരാബാദിന് സാധിക്കാതെ പോവുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com