സെഞ്ച്വറി നേടിയ ക്ലാസന്‍/ ട്വിറ്റര്‍ 
Sports

ബാംഗ്ലൂരിന് ജയിക്കാന്‍ വേണം 187 റണ്‍സ്;  തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഹെന്റിച്ച് ക്ലാസന്‍

51 പന്തില്‍ ആറു സിക്‌സറുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെ 104 റണ്‍സെടുത്ത് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഐപിഎല്ലിലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോര്‍. 
ഹെന്റിച്ച് ക്ലാസന്റെ തകര്‍പ്പന്‍ സെഞ്ചറിയാണ് ഹൈദരബാദിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. ടോസ്  ലഭിച്ച ബാംഗ്ലൂര്‍ ഹൈദരബാദിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. 51 പന്തില്‍ ആറു സിക്‌സറുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെ 104 റണ്‍സെടുത്ത് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ(11), രാഹുല്‍ ത്രിപാഠി(15) മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം(18) എന്നിവര്‍ രണ്ടക്കം പിന്നിട്ടതിനു പിന്നാലെ ക്രീസ് വിട്ടപ്പോള്‍ ക്ലാസനാണ് ഹൈദരാബാദിന്റെ രക്ഷയ്‌ക്കെത്തിയത്. മൂന്നാം വിക്കറ്റില്‍ മാര്‍ക്രവുമായി 76 റണ്‍സിന്റെയും നാലാം വിക്കറ്റില്‍ ഹാരി ബ്രൂക്കു( 27)മായി 74 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് ക്ലാസെന്‍ നേടിയത്. 

ബാംഗ്ലൂരിനായി മിച്ചല്‍ ബ്രയ്‌സ്‌വെല്‍ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, ഷഹ്ബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT