ഫാഫ് ഡുപ്ലസി, വിരാട് കോഹ്‍ലി/ ചിത്രം: പിടിഐ 
Sports

‌പതിവ് തെറ്റിക്കാതെ മുംബൈ, തുടക്കം തോൽവിയോടെ; ആർസിബി എട്ട് വിക്കറ്റിന് ജയിച്ചു 

മുംബൈ ഉയർത്തിയ 172 റണ്‍സ് എന്ന വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ആദ്യ മത്സരത്തില്‍ തോൽവിയെന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യൻസ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് മുംബൈ തോൽവി സമ്മതിച്ചത്. മുംബൈ ഉയർത്തിയ 172 റണ്‍സ് എന്ന വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. 

വിരാട് കോഹ്‍ലിയും ഫാഫ് ഡുപ്ലസിസും ചേർന്ന് 141 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തി. 43 പന്തില്‍ 73 റണ്‍സ് നേടിയാണ് ഫാഫ് പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ദിനേശ് കാർത്തിക്ക് വിക്കറ്റിന് മുന്നിൽ കുടുങ്ങി. വിരാട് കോഹ്‍ലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും പുറത്താകാതെ നിന്നു. 49 പന്തില്‍ 82 റൺസാണ് കോഹ്‍ലിയുടെ സംഭാവന. മാക്‌സ്‌വെൽ മൂന്ന് പന്തിൽ 11 റൺസ് അടിച്ചു. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് കൂട്ടത്തകർച്ചയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വര്‍മ്മയുടെ അർധസെഞ്ചുറിയാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. തിലക് 46 പന്തില്‍ ഒൻപത് ഫോറും നാല് സിക്‌സും സഹിതം 84* റണ്‍സെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി