റിച്ചാര്‍ഡ് ഗ്ലീസന്‍ ട്വിറ്റര്‍
Sports

കോണ്‍വെ വരില്ല; ഇംഗ്ലണ്ട് പേസര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് കോണ്‍വെ പിന്‍മാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പരിക്കിനെ തുടര്‍ന്നു ന്യൂസിലന്‍ഡ് ഓപ്പണറും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ ഡെവോണ്‍ കോണ്‍വെ ഐപിഎല്ലില്‍ നിന്നു പുറത്ത്. പരിക്കേറ്റ് നേരത്തെ പുറത്തായ താരം ഐപിഎല്ലില്‍ രണ്ടാം ഘട്ടത്തില്‍ ടീമിനൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയ പൂര്‍ത്തിയാക്കി താരം വിശ്രമത്തിലാണ്.

ഇതോടെ സിഎസ്‌കെ കോണ്‍വെയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസനാണ് താരത്തിനു പകരം സിഎസ്‌കെയില്‍ എത്തുന്നത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ഗ്ലീസന്‍ ടീമിന്റെ ഭാഗമാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നു താരം ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പ് പിന്‍മാറിയിരുന്നു. പകുതിയോടെ ഐപിഎല്ലില്‍ തിരിച്ചെത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ താരം ഇത്തവണ കളിക്കാനില്ലെന്നു തീരുമാനിക്കുകയായിരുന്നു. ടി20 ലോകകപ്പ് നടക്കാനിരിക്കെ കൂടിയാണ് താരത്തിന്റെ തീരുമാനം.

ഇംഗ്ലണ്ടിനായി ആറ് ടി20 മത്സരങ്ങളില്‍ നിന്നു 9 വിക്കറ്റുകള്‍ താരം നേടി. 90 ടി20 മത്സരങ്ങളില്‍ നിന്നു 101 വിക്കറ്റുകളും താരത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT