രചിന്‍ രവീന്ദ്ര ഫെയ്‌സ്ബുക്ക്
Sports

രചിന്‍ തുടങ്ങിവെച്ചു, ദുബെ തകര്‍ത്തടിച്ചു; ടൈറ്റന്‍സിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍

23 പന്തില്‍ 51 റണ്‍സ് നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 207 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് ചെന്നൈ സ്‌കോര്‍ ചെയ്തത്. 23 പന്തില്‍ 51 റണ്‍സ് നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് രചിന്‍ രവീന്ദ്രയും നായകന്‍ ഋതുരാജ് ഗെയ്ക്വാദും മികച്ച തുടക്കമാണ് നല്‍കിയത്. 5.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 62 കടത്തി. 20 പന്തില്‍ 46 റണ്‍സ് നേടിയ രചിണ്‍ റാഷിദ് ഖാന്റെ പന്തില്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

പിന്നീട് ഋതുരാജും രഹാനെയും ടീം സ്‌കോര്‍ അനായാസം 100 കടത്തി. 11മത്തെ ഓവറില്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ 36 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ നായകനെ പുറത്താക്കി. സ്‌കോര്‍ 127 ല്‍ നില്‍ക്കെ രഹാനെ(12 പന്തില്‍ 12) പുറത്തായി. പിന്നീടെത്തിയ ശിവം ദുബെ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത് 23 പന്തില്‍ അര്‍ധശതകത്തോടെ 51 റണ്‍സ് നേടിയ താരം 5 സിക്‌സും 2 ബൗണ്ടറികളും നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡാരില്‍ മിച്ചലുമായി ചേര്‍ന്ന് ദുബെ ടീം സ്‌കോര്‍ 184 ല്‍ എത്തിച്ചു. 19മത്തെ ഓവറില്‍ റാഷിദ് ഖാന്റെ ഓവറിലാണ് ദുബെ പുറത്താകുന്നത്. 6 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത സമീര്‍ റിസ്വിയെ മോഹിത് ശര്‍മയാണ് പുറത്താക്കിയത്. 20 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ റണ്ണൗട്ടി പുറത്തായി. ജഡേജ 3 പന്തില്‍ നിന്ന് 7 റണ്‍സ് നേടി. ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ രണ്ടും സായ് കിഷോര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മാഹിത് ശര്‍മ എന്നിവര്‍ ഒരോവിക്കറ്റ് വീഴ്ത്തി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT