ഐപില്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആധികാരിക ജയം എക്സ്
Sports

സൂപ്പര്‍ ജയന്റ്സിനെതിരെ അനായാസം ഡല്‍ഹി; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

പരിക്കുമാറിയെത്തിയ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ ബലത്തില്‍ ലഖ്നൗവിനെ ഏഴിന് 167ല്‍ ഒതുക്കിയ ഡല്‍ഹി പതിനൊന്ന് ബോള്‍ അവശേഷിക്കെ വിജയം കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഐപില്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആധികാരിക ജയം. പരിക്കുമാറിയെത്തിയ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ ബലത്തില്‍ ലഖ്നൗവിനെ ഏഴിന് 167ല്‍ ഒതുക്കിയ ഡല്‍ഹി പതിനൊന്ന് ബോള്‍ അവശേഷിക്കെ വിജയം കണ്ടു. ആറ് വിക്കറ്റ് ജയത്തോടെ ഡല്‍ഹി അവസാന പടിയില്‍നിന്ന് കയറി.സ്‌കോര്‍: ലഖ്നൗ 167/7; ഡല്‍ഹി 170/4 (18.1)

വെല്ലുവിളിയില്ലാത്ത ലക്ഷ്യത്തിലേക്ക് അനായാസം ഡല്‍ഹി ബാറ്റ് വീശി. 35 പന്തില്‍ 55 റണ്ണെടുത്ത ജേയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് ആണ് ജയം എളുപ്പമാക്കിയത്. ക്യാപ്റ്റന്‍ ഋഷഭ് പന്ത് (24 പന്തില്‍ 41), പൃഥ്വി ഷാ (22 പന്തില്‍ 32) എന്നിവരും തിളങ്ങി.ഒരുഘട്ടത്തില്‍ ഏഴിന് 94 റണ്ണെന്നനിലയില്‍ തകര്‍ന്ന ലഖ്നൗവിനെ ആയുഷ് ബദോനിയുടെ അവസരോചിത അര്‍ധ സെഞ്ച്വറിയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുല്‍ദീപ് തിരിച്ചുവരവ് ഗംഭീരമാക്കി. നാലോവറില്‍ 20 റണ്‍ മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (22 പന്തില്‍ 39), കൂറ്റനടിക്കാരായ മാര്‍കസ് സ്റ്റോയിനിസ് (8), നിക്കോളാസ് പുരാന്‍ (0) എന്നിവരെയാണ് മടക്കിയത്. ക്വിന്റണ്‍ ഡി കോക്ക് 19 റണ്ണിനും ദീപക് ഹൂഡ പത്ത് റണ്ണെടുത്തും പുറത്തായി.ബദോനി ചെറുത്തുനിന്നു. വലംകൈയന്റെ ഇന്നിങ്സില്‍ ഒരു സിക്സറും അഞ്ച് ഫോറും ഉള്‍പ്പെട്ടു. അര്‍ഷാദ് ഖാന്‍ (16 പന്തില്‍ 20) പിന്തുണ നല്‍കി.

മുന്‍നിരയില്‍ രാഹുല്‍ മാത്രമാണ് പിടിച്ചു നിന്നത്. 22 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് രാഹുല്‍ ക്രീസില്‍ നിന്നത്.ഡല്‍ഹിക്കായി ഖലീല്‍ അഹമദ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്