ടൈറ്റന്‍സിനെ എറിഞ്ഞിട്ട്‌ ഡല്‍ഹി; 89 റണ്‍സിന് ഓള്‍ ഔട്ട്, ഗുജറാത്തിന് നാണക്കേടിന്റെ റെക്കോര്‍ഡ് ഫെയ്‌സ്ബുക്ക്
Sports

ടൈറ്റന്‍സിനെ എറിഞ്ഞിട്ട്‌ ഡല്‍ഹി; 89 റണ്‍സിന് ഓള്‍ ഔട്ട്, ഗുജറാത്തിന് നാണക്കേടിന്റെ റെക്കോര്‍ഡ്

മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ട്രിസ്റ്റന്‍ സ്റ്റബ്ബ്സും ചേര്‍ന്നാണ് ഗുജറാത്തിനെ പിടിച്ചുകെട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് എറിഞ്ഞിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് എല്ലാവരും പുറത്തായി. ഐപിഎല്‍ ചരിത്രത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഈ സീസണില്‍ ഒരു ടീം നേടുന്ന കുറഞ്ഞ സ്‌കോറും ഇതാണ്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 24 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്ത് റാഷിദ് ഖാന്‍ ടോപ് സ്‌കോററായി. 12 റണ്‍സെടുത്ത സായ് സുദര്‍ശനും 10 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയും മാത്രമാണ് റാഷിദിനെ കൂടാതെ രണ്ടക്കം കടന്നവര്‍.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ട്രിസ്റ്റന്‍ സ്റ്റബ്ബ്സും ചേര്‍ന്നാണ് ഗുജറാത്തിനെ പിടിച്ചുകെട്ടിയത്. ഖലീല്‍ അഹമ്മദും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടീമിലേക്കു തിരിച്ചെത്തിയ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ (10 പന്തില്‍ രണ്ട്), ഡേവിഡ് മില്ലര്‍ (ആറു പന്തില്‍ രണ്ട്) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ആറു പന്തില്‍ എട്ട്), അഭിനവ് മനോഹര്‍ (14 പന്തില്‍ എട്ട്), ഷാരൂഖ് ഖാന്‍ (0), മോഹിത് ശര്‍മ (14 പന്തില്‍ രണ്ട്), നൂര്‍ അഹമ്മദ് (ഏഴു പന്തില്‍ ഒന്ന്) എന്നിവരും നിരാശപ്പെടുത്തി. സ്‌പെന്‍സര്‍ ജോണ്‍സന്‍ ഒറു റണ്ണുമായി പുറത്താകാതെ നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT