സാം കറന്‍റെ വിക്കറ്റ് ആഘോഷിക്കുന്ന ഹര്‍ദികും ബുംറയും പിടിഐ
Sports

കുറഞ്ഞ ഓവര്‍ നിരക്ക്; ഹര്‍ദിക് പാണ്ഡ്യക്ക് പിഴ ശിക്ഷ

മത്സരത്തില്‍ മുംബൈ 9 റണ്‍സിനു വിജയിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കുറഞ്ഞ ഓവര്‍ നിരക്കിനു പിഴ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തിലാണ് ശിക്ഷ.

താരം 12 ലക്ഷം രൂപ പിഴ കെട്ടണം. കണക്കനുസരിച്ച് രണ്ട് ഓവര്‍ പിന്നിലായെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തില്‍ മുംബൈ 9 റണ്‍സിനു വിജയിച്ചിരുന്നു. 193 റണ്‍സ് വിജയ ലക്ഷ്യം വച്ച മുംബൈ ഒരു ഘട്ടത്തില്‍ കളി കൈവിടുമെന്നു തോന്നിച്ചിരുന്നു.

എട്ടാമനായി എത്തിയ അശുതോഷ് ശര്‍മ ഏഴ് സിക്‌സുകള്‍ പറത്തി പഞ്ചാബിനെ വിജയ വക്കില്‍ എത്തിച്ചു. എന്നാല്‍ അവരുടെ പോരാട്ടം 183 റണ്‍സില്‍ അവസാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT