ഗുല്‍ബദിന്‍ നയിബ് ‍ ട്വിറ്റര്‍
Sports

മിച്ചല്‍ മാര്‍ഷിനു പകരം ഗുല്‍ബദിന്‍ നയിബ് ‍ഡ‍ല്‍ഹിയില്‍

കരിയറില്‍ ആദ്യമായാണ് അഫ്ഗാന്‍ താരം ഐപിഎല്‍ കളിക്കാന്‍ എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിക്കേറ്റ് പുറത്തായ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഗുല്‍ബദിന്‍ നയിബാണ് പകരക്കാരന്‍.

കരിയറില്‍ ആദ്യമായാണ് താരം ഐപിഎല്‍ കളിക്കാന്‍ എത്തുന്നത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് അഫ്ഗാന്‍ താരം ടീമിന്റെ ഭാഗമാകുന്നത്.

കാലിനേറ്റ പരിക്കാണ് മാര്‍ഷിന്റെ പുറത്താകലിനു കാരണം. താരം സീസണില്‍ അമ്പേ പരാജയമായി മാറിയിരുന്നു. അതിനിടെയാണ് പരിക്ക്. ബാറ്റിങിലും ബൗളിങിലും ടീമിനായി ഒരു സംഭാവനയും ചെയ്യാതെയാണ് ടൂര്‍ണമെന്റ് പാതി പിന്നിട്ടപ്പോള്‍ മാര്‍ഷ് മടങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

82 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും അഫ്ഗാനായി കളിച്ച താരമാണ് ഗുല്‍ബദിന്‍. താരത്തിന്റെ ഓള്‍ റൗണ്ട് മികവ് ടീമിനു കരുത്താകുമെന്ന പ്രതീക്ഷയാണ് ഡല്‍ഹിക്ക്.

ഏകദിനത്തില്‍ 1231 റണ്‍സ്. അഞ്ച് അര്‍ധ സെഞ്ച്വറികള്‍. 82 ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 807 റണ്‍സ്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍. ഉയര്‍ന്ന സ്‌കോര്‍ 58. ഏകദിനത്തില്‍ 73 വിക്കറ്റുകള്‍. മികച്ച പ്രകടനം 43 റണ്‍സിന് ആറ് വിക്കറ്റുകള്‍. ടി20യില്‍ 26 വിക്കറ്റുകള്‍. 28 റണ്‍സിനു മൂന്ന് വിക്കറ്റുകള്‍ മികച്ച പ്രകടനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT