അജിന്‍ക്യ രഹാനെ എക്സ്
Sports

23.75 കോടിക്ക് ടീമിലെത്തിച്ച വെങ്കടേഷ് അല്ല, രഹാനെ കൊല്‍ക്കത്ത ക്യാപ്റ്റനാകും?

ഒന്നരക്കോടി രൂപയ്ക്കാണ് വെറ്ററന്‍ താരത്തെ കെകെആര്‍ ഇത്തവണ ടീമിലെത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വരുന്ന ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വെറ്ററന്‍ താരവും മുംബൈ രഞ്ജി ടീം ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈയടുത്ത് സമാപിച്ച മെഗാ ലേലത്തില്‍ ഒന്നരക്കോടിയ്ക്ക് രഹാനെയെ കെകെആര്‍ ലേലത്തില്‍ സ്വന്തമാക്കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിലാണ് കഴിഞ്ഞ രണ്ട് സീസണുകളില്‍ രഹാനെ കളിച്ചത്. പിന്നാലെയാണ് അവര്‍ 36കാരനെ റിലീസ് ചെയ്തത്.

വെങ്കടേഷ് അയ്യരെയാണ് ഇത്തവണ കെകെആര്‍ ഏറ്റവും കൂടുതല്‍ തുക മുടക്കി ടീമിലെത്തിച്ചത്. താരത്തെ 23.75 കോടി രൂപയ്ക്കാണ് ടീം തിരികെ പിടിച്ചത്. വെങ്കടേഷ് നായകനാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും നായക മികവ് പ്രകടിപ്പിച്ച താരമാണ് രഹാനെ. ഐപിഎല്ലില്‍ രണ്ട് സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനേയും രഹാനെ നയിച്ചിട്ടുണ്ട്.

രഹാനെ, വെങ്കടേഷ് എന്നിവര്‍ക്കു പുറമെ നായക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന മറ്റൊരു താരത്തെ കെകെആര്‍ ലേലത്തില്‍ സ്വന്തമാക്കിയിട്ടില്ല. നിലവില്‍ രഹാനെയെ ക്യാപ്റ്റനായും വെങ്കടേഷ് അയ്യരെ സഹ ക്യാപ്റ്റനാക്കിയുമായിരിക്കും കെകെആര്‍ 2025ലെ ഐപിഎല്‍ കളിക്കുക എന്നാണ് ടീമിനോടു അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്