ഐപിഎല്‍ ഉദ്ഘാടന മത്സരം മാര്‍ച്ച് 14ന് 
Sports

ഐപിഎല്‍ ഉദ്ഘാടന മത്സരം മാര്‍ച്ച് 14ന്; ഫൈനല്‍ മെയ് 25ന്

മെഗാലേലത്തില്‍ പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പേസര്‍ സൗരഭ് നേത്രാവല്‍ക്കര്‍, മുംബൈ താരം ഹാര്‍ദിക് തമോര്‍ എന്നിവരെ ഉള്‍പ്പെടുത്താനും തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടുത്ത വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് പതിനാല് മുതല്‍ മെയ് 25വരെ നടക്കുമെന്ന് ബിസിസിസിഐ. ഞായറാഴ്ച മുതല്‍ ജിദ്ദയില്‍ നടക്കുന്ന ദ്വിദിന മെഗാലേലത്തില്‍ പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പേസര്‍ സൗരഭ് നേത്രാവല്‍ക്കര്‍, മുംബൈ താരം ഹാര്‍ദിക് തമോര്‍ എന്നിവരെ ഉള്‍പ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.

ഐപിഎല്‍ 2026, ഐപിഎല്‍ 27 പതിപ്പുകള്‍ സമാനമായി രീതിയില്‍ നടത്താനും തീരുമാനമായി. ടൂര്‍ണമെന്റിന്റെ 2026 പതിപ്പ് മാര്‍ച്ച് 15ന് ആരംഭിക്കും. ഗ്രാന്‍ഡ് ഫിനാലെ മെയ് 31 ന് നടക്കും. 2027 എഡിഷന്‍ മാര്‍ച്ച് 14 ന് ആരംഭിച്ച് മെയ് 30 ന് അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മൂന്ന് ഫൈനല്‍ മത്സരങ്ങളും ഞായറാഴ്ചയാണ് നടക്കുന്നത്.

കഴിഞ്ഞ സീസണില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് താരം ജെഫ്രര്‍ ആര്‍ച്ചര്‍ കളിച്ചിരുന്നില്ല. ഈ വര്‍ഷം യുഎസ്എയില്‍ നടന്ന ടി20 ലോകകപ്പിലെ അമേരിക്കയുടെ തകര്‍പ്പന്‍ പേസര്‍ ആയിരുന്നു സൗരഭ് നേത്രാവല്‍ക്കര്‍. നേത്രാവല്‍ക്കറുടെ മികച്ച പ്രകടനം അമേരിക്കയെ സൂപ്പര്‍ എട്ടില്‍ എത്തിച്ചിരുന്നു. നേരത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു, രഞ്ജിയില്‍ മുംബൈ വേണ്ടി രഞ്ജി മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പിലെ മിന്നുന്ന പ്രകടനം പുറത്തെടുത്ത മുംബൈ താരമാണ് ഹാര്‍ദിക് തമോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT