ഐപിഎൽ ട്രോഫി എക്സ്
Sports

രണ്ട് മാസം നീളുന്ന വെടിക്കെട്ട് പൂരം; ഐപിഎല്ലിന് മാര്‍ച്ച് 22 ന് തിരിതെളിയും, കലാശപ്പോര് മെയ് 25 ന്, ഷെഡ്യൂള്‍ പുറത്ത്

23ന് രണ്ട് ആവേശ മത്സരങ്ങളാണ് നടക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ 2025ന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്ത്. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയിലാണ് ആദ്യ പോരാട്ടം.

23ന് രണ്ട് ആവേശ മത്സരങ്ങളാണ് നടക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് ആദ്യ മത്സരം. ഉച്ചകഴിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും.

മെയ് 20നാണ് ഒന്നാം ക്വാളിഫയര്‍. എലിമിനേറ്റര്‍ മെയ് 21ന് നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയര്‍ 23നാണ് നടക്കുന്നത്. മെയ് 25നാണ് ഫൈനല്‍. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും ഹൈദരാബാദില്‍ നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലാണ് നടക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ