ഇഷാന്‍ കിഷന്‍ എക്സ്
Sports

തീപ്പൊരി ഇഷാന്‍! 48 പന്തില്‍ 94; ആര്‍സിബിക്ക് താണ്ടാന്‍ 232 റണ്‍സ്

9 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സടിച്ച് അനികേത് വര്‍മ

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച ടീമിനെ പുറത്താകുന്ന ടീം വിറപ്പിക്കുന്ന കാഴ്ച വീണ്ടും. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൂറ്റന്‍ സ്‌കോറുയര്‍ത്തി വിജയം പിടിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വഴിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് മുന്നില്‍ 232 റണ്‍സ് വിജയ ലക്ഷ്യം വച്ച് സണ്‍റൈസേഴ്‌സ്.

ടോസ് നേടി ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എസ്ആര്‍എച് 6 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ചിനായി മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ തീപ്പൊരി ബാറ്റിങുമായി പുറത്താകാതെ കളം വാണു. താരം 48 പന്തില്‍ അടിച്ചത് 94 റണ്‍സ്. ഓവര്‍ തീര്‍ന്നതിനാല്‍ താരത്തിനു സെഞ്ച്വറി നഷ്ടമായി. 5 സിക്‌സും 7 ഫോറും സഹിതമായിരുന്നു ബാറ്റിങ്.

ഓപ്പണര്‍ അഭിഷേക് ശര്‍മ അതിവേഗ തുടക്കമാണ് നല്‍കിയത്. ട്രാവിസ് ഹെഡും കൂറ്റനടികളുമായി കളം നിറഞ്ഞെങ്കിലും അധികം മുന്നോട്ടു പോയില്ല. അഭിഷേക് 17 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 34 റണ്‍സ് അടിച്ചു. പിന്നീടാണ് ഇഷാന്‍ ഗിയര്‍ മാറ്റിയത്.

ഹെയ്ന്റിച് ക്ലാസന്‍ 2 വീതം സിക്‌സും ഫോറും സഹിതം 13 പന്തില്‍ 24 റണ്‍സടിച്ചു. അനികേത് വര്‍മയും കത്തിക്കയറി. താരം വെറും 9 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സും അടിച്ചെടുത്തു. 6 പന്തില്‍ ഒരു സിക്‌സ് സഹിതം പാറ്റ് കമ്മിന്‍സ് 13 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

ആര്‍സിബിക്കായി റൊമാരിയോ ഷെഫേര്‍ഡ് 2 വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാര്‍, ലുന്‍ഗി എന്‍ഗിഡി, സൂയഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ