മഹേന്ദ്ര സിങ് ധോനി എക്സ്
Sports

ഐപിഎല്‍ 2025: ടീമുകള്‍ ആരെയൊക്കെ നിലനിര്‍ത്തും, അറിയേണ്ടതെല്ലാം

മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നീ നാല് സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവന്നു. ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരെല്ലാം നിലവിലെ നായകന്‍മാരെ റിലീസ് ചെയ്യും. യഥാക്രമം ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ലേലത്തില്‍ എത്തുന്നത്.

മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നീ നാല് സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി. പഞ്ചാബ് കിങ്സ് രണ്ട് കളിക്കാരെ മാത്രം നിലനിര്‍ത്തിയപ്പോള്‍ കെകെആറും സണ്‍റൈസേഴ്സ് ഹൈദരാബാദും ആറ് ക്രിക്കറ്റ് താരങ്ങളെ നിലനിര്‍ത്തി. രാജസ്ഥാന്‍ സഞ്ജു ഉള്‍പ്പെടെ ആറ് പേരെ നിലനിര്‍ത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കോഹ് ലി ഉള്‍പ്പെടെ മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൈവിട്ടു. ആന്ദ്രേ റസ്സല്‍ (12 കോടി), റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ ( 12 കോടി), ഹര്‍ഷിത് റാണ (4 കോടി), രമണ്‍ദീപ് സിങ് (4 കോടി) എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്സ് - പ്രതീക്ഷിക്കപ്പെട്ടതുപോലെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയെ നാല് കോടിക്ക് അണ്‍ക്യാപ്ഡ് പ്ലെയറായി സി.എസ്.കെ. നിലനിര്‍ത്തി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മഹേഷ് പതിരാന (13 കോടി), ശിവം ദുബേ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി) എന്നിവരാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ് - ജസ്പ്രിത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി) എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്. ഇഷാന്‍ കിഷനെ ടീം കൈവിട്ടു.

പഞ്ചാബ് കിങ്സ് - രണ്ട് താരങ്ങളെയാണ് പഞ്ചാബ് കിങ്സ് നിലനിര്‍ത്തിയത്. ശശാങ്ക് സിങ് (5.5 കോടി), പ്രഭ്സിംറാന്‍ സിങ് (4 കോടി). ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, സാം കറന്‍, ജോണി ബെയര്‍സ്റ്റോ അടക്കം മുന്‍നിര താരങ്ങളെ പഞ്ചാബ് ലേലത്തിന് വിട്ടു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്, ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി എന്നിവരെയടക്കം കൈവിട്ട ആര്‍സിബി. മൂന്ന് താരങ്ങളേയാണ് നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിരാട് കേഹ് ലിയെ 21 കോടി രൂപയ്ക്കാണ് നിലനിര്‍ത്തിയത്. രജത് പാട്ടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി) എന്നിവരേയും ടീം നിലനിര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സ്- നിലവിലെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കം ആറുപേരെ ടീം നിലനിര്‍ത്തി. 18 കോടിക്കാണ് സഞ്ജുവിനെ നിലനിര്‍ത്തിയത്. യശസ്വി ജയ്സ്വാള്‍ ( 18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരെ ടീം നിലനിര്‍ത്തി. ജോസ് ബട്ലര്‍, യുസ്വേന്ദ്ര ചാഹല്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍. അശ്വിന്‍ എന്നിവര്‍ ലേലത്തിനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT