കാർത്തികുമായി സംസാരിക്കുന്ന കോഹ്‍ലി വിഡിയോ സ്ക്രീൻ ഷോട്ട്
Sports

Virat Kohli: രജത് പടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ കോഹ്‌ലിക്ക് അതൃപ്തി? ദിനേഷ് കാര്‍ത്തികുമായി ചൂടേറിയ ചര്‍ച്ച (വിഡിയോ)

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൈയിലിരുന്ന മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു അവിശ്വസനീയമായി തോറ്റു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഈ സീസണില്‍ രജത് പടിദാറെന്ന പുതുമുഖ നായകന്റെ കീഴിലാണ് മത്സരിക്കാനിറങ്ങിയത്. പുതിയ ക്യാപ്റ്റന്റെ തന്ത്രങ്ങളില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ ജയിക്കാമായിരുന്ന മത്സരം രജത് പടിദാറിന്റെ ഭാവനാശൂന്യമായ ബൗളിങ് ചെയ്ഞ്ചില്‍ കൈവിട്ടുവെന്ന വിലയിരുത്തലാണ് ക്രിക്കറ്റ് പണ്ഡിതര്‍ക്ക്.

കെഎല്‍ രാഹുലിന്റെ നിര്‍ണായക ക്യാച്ച് കൈവിട്ടതടക്കം ആര്‍സിബി നായകന് ഇന്നലെ തൊട്ടതെല്ലാം പിഴച്ചു. മത്സരത്തിനിടെ ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോഹ്‌ലി ആര്‍സിബി പരിശീലക സംഘത്തിലെ അംഗമായ ദിനേഷ് കാര്‍ത്തികുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വലിയ തോതിലാണ് ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വിഡിയോയില്‍ പടിദാറിന്റെ ബൗളിങ് ചെയ്ഞ്ചുകളില്‍ കോഹ്‌ലി തന്റെ അതൃപ്തി ദിനേഷ് കാര്‍ത്തികിനെ അറിയിക്കുകയാണെന്നു ആരാധകര്‍ പ്രതികരിക്കുന്നു.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സ്വന്തം മൈതാനത്ത് തോറ്റത് കെഎല്‍ രാഹുലിന്റെ ബാറ്റിങ് മികവിനു മുന്നിലായിരുന്നു. 30 റണ്‍സിനിടെ ഡല്‍ഹിയുടെ 3 മുന്‍നിര ബാറ്റര്‍മാരെ പുറത്താക്കാന്‍ ആര്‍സിബിക്ക് കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ ഡല്‍ഹി 58 റണ്‍സിനിടെ 4 വിക്കറ്റ് നഷ്ടപ്പെട്ടും പരുങ്ങിയിരുന്നു. എന്നിട്ടും ആര്‍സിബി അതിവേഗമാണ് തോല്‍വി വഴങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു