IPL 2026  x
Sports

അതെന്താ മുംബൈ ഇന്ത്യൻസിന് നിയമം ബാധകമല്ലേ? നാണംകെട്ട തോൽവിക്കൊപ്പം വിവാദവും

കൺകഷൻ സബ് നിയമം ദുരുപയോ​ഗം ചെയ്തെന്നു ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

വാംഖഡെ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനോടു എൽ ക്ലാസിക്കോ പോരാട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ വിവാ​ദത്തിലും അകപ്പെട്ട് മുംബൈ ഇന്ത്യൻസ്. കൺകഷൻ സബ് നിയമം ദുരുപയോ​ഗം ചെയ്തെന്ന ആരോപണമാണ് ടീമിനെതിരെ ഉയർന്നത്. മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ മിച്ചൽ സാന്റ്നറിന് പകരം കൺകഷൻ സബായി ശാർദുൽ ഠാക്കൂറിനെ ഇറക്കിയതാണ് വിവാദത്തിലായത്.

ജസ്പ്രിത് ബുംറയുടെ പന്തിൽ സിഎസ്‌കെ ബാറ്റർ കാർത്തിക് ശർമയുടെ ക്യാച്ച് എടുക്കുന്നതിനിടെ ന്യൂസിലൻഡ് ക്യാപ്റ്റനായ സാന്റ്നറുടെ തോളിനു പരിക്കേറ്റു. തോളിൽ കൈ അമർത്തിപ്പിടിച്ച് എഴുന്നേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. തൊട്ടുപിന്നാലെ, അദ്ദേഹത്തിന് പകരം ശാർദുൽ ഠക്കൂറിനെ ഇറക്കാൻ മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി അപേക്ഷ നൽകുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തു.

ഐപിഎൽ നിയമപ്രകാരം, തലയ്ക്കോ കഴുത്തിനോ പരിക്കേറ്റാൽ മാത്രമേ കൺകഷൻ സബിനെ അനുവദിക്കൂ. മെഡിക്കൽ പരിശോധനയിലൂടെ പരിക്ക് സ്ഥിരീകരിച്ച ശേഷം മാച്ച് റഫറി വേണം ഇത് അനുവദിക്കാൻ. അതേസമയം സാന്റ്നറുടെ പരിക്ക് തോളിലായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. എന്നാൽ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ (തലകറക്കം പോലുള്ളവ) ഉണ്ടെന്ന് കാണിച്ചാണ് മുംബൈ പകരക്കാരനെ ആവശ്യപ്പെട്ടത്. എന്നാൽ ഡ്രസിങ് റൂമിൽ സാന്റ്നർ തോളിൽ ഐസ് വെച്ചിരിക്കുന്നത് കണ്ടത്. ഇതോടെയാണ് സംഭവം വലിയ വിവാദത്തിലേക്ക് വഴിമാറിയത്.

എന്നാൽ ഇക്കാര്യത്തിൽ ടീം നിയമത്തിന്റെ ഒരു ദുരുപയോ​ഗവും നടത്തിയിട്ടില്ലെന്നും കൺകഷൻ സബ് അനിവാര്യമായിരുന്നുവെന്നും മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ വ്യക്തമാക്കി. സാന്റ്നറുടെ തോളിനു മാത്രമല്ല പരിക്കേറ്റതെന്നും അതിനാൽ തന്നെ കൺകഷൻ സബിന്റെ ആവശ്യം ടീമിനുണ്ടായിരുന്നുവെന്നും ജയവർധനെ പറഞ്ഞു. അദ്ദേഹത്തിന്റെ തലയും കഴുത്തുമാണ് ആദ്യം ഇടിച്ചത്, ഒപ്പം തോളും. സ്കാനിങിനു ശേഷം തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് തലകറക്കവും അനുഭവപ്പെട്ടു.

പരിക്ക് പറ്റിയ ഉടനെയോ അല്ലെങ്കിൽ അത്തരമൊരു പരിക്ക് സംശയിക്കുമ്പോഴോ കൺകഷൻ സബ് ഉപയോ​ഗപ്പെടുത്താം എന്നാണ് ഐസിസി നിയമം. കളിക്കളത്തിലോ പുറത്തോ വെച്ച് നടത്തുന്ന മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൺകഷൻ സബ് അനുവദനീയമാണ്. നേരത്തെ പരിശോധന കഴിഞ്ഞ് കളത്തിൽ തിരിച്ചെത്തിയ ശേഷം പിന്നീട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിലും കൺകഷൻ സബ് നിയമത്തിലൂടെ താരങ്ങളെ മാറ്റാമെന്നും ഐസിസി നിയമത്തിൽ പറയുന്നു.

IPL 2026: The Mumbai Indians find themselves at the center of a concussion substitution controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ വിമത എംപിമാര്‍ക്ക് അയോഗ്യത ഭീഷണി; മൂന്നില്‍ രണ്ടുപേര്‍ ഒറ്റക്കെട്ടായാലും രക്ഷയില്ല

കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

ഏഷ്യന്‍ കറന്‍സികള്‍ ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നല്ല സമയം

എന്നെ എങ്ങനെ താക്കീത് ചെയ്യും?; ആര്‍ഷോയ്ക്ക് പിജി പ്രവേശനം നല്‍കിയത് ഞാന്‍ അല്ല; സിന്‍ഡിക്കേറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ പ്രിന്‍സിപ്പല്‍

മോഹൻലാൽ ചിത്രം 'ദൃശ്യം 3'യിൽ അനുമതിയില്ലാതെ വാഹന നമ്പർ ഉപയോഗിച്ചെന്ന് ആക്ഷേപം; നിയമനടപടിയുമായി ഉടമ

SCROLL FOR NEXT