Hardik Pandya, Rohit Sharma x
Sports

'ഭായ്, നന്ദി ഞങ്ങളെ നയിച്ചതിന്, പ്രചോദിപ്പിച്ചതിന്, സൗഹൃദത്തിന്'... രോഹിതിനോട് ഹര്‍ദിക് (വിഡിയോ)

മുംബൈ ഇന്ത്യന്‍സിനായി 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മയ്ക്ക് ആദരം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മയ്ക്ക് ടീമിന്റെ ആദരം. താരത്തെ അഭിനന്ദിച്ച് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഡ്രസിങ് റൂമില്‍ വച്ച് പറഞ്ഞ വാക്കുകള്‍ ആരാധകരുടെ ഹൃദയം കീഴടക്കുന്നതായി മാറി.

പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ രോഹിത് ഡക്കാന്‍ ചാര്‍ജേഴ്‌സ് താരമായിരുന്നു. 2011ലാണ് അദ്ദേഹം മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയിലെത്തിയത്. രോഹിതിന്റെയും ടീമിന്റേയും തല വര മാറ്റിയ കടന്നു വരവാണ് ഹിറ്റ്മാന്റേത്. പിന്നീട് ടീമിനെ 5 കിരീട വിജയങ്ങളിലേക്ക് നയിച്ച് ഐപിഎല്ലിലെ ഏറ്റവും വിജയിച്ച ടീമുകളിലൊന്നായി മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്.

ഹര്‍ദികിന്റെ വാക്കുകള്‍

'ഭായ്, 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന് അഭിനന്ദനങ്ങള്‍. ഇത്രയും കാലം ഈ ഫ്രാഞ്ചൈസിയെ നയിച്ച രീതിക്ക് നന്ദി. നിങ്ങളുടെ കീഴിലാണ് ഞാന്‍ അരങ്ങേറ്റം കുറിച്ചത്. ബൂം (ജസ്പ്രീത് ബുംറ) ഉള്‍പ്പെടെയുള്ള മറ്റു പലരും അങ്ങനെ തന്നെയാണ്.'

'ഈ ഫ്രാഞ്ചൈസിയെയും ഇന്ത്യയെയും പ്രതിനിധീകരിക്കാന്‍ എത്തിയ ഒരുപാട് പേര്‍ക്ക് പ്രചോദനമായതിന് നന്ദി. ഒരു നായകന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും നിങ്ങള്‍ അത്ഭുതപ്പെടുത്തിയ ആളാണ്. എപ്പോഴും സൗഹൃദത്തോടെ ഇടപെടുന്ന, തുറന്ന മനസുള്ള, മുന്നില്‍ നിന്ന് നയിക്കുന്ന ഒരാള്‍. ഒത്തിരി അഭിനന്ദനങ്ങള്‍. ഈ വര്‍ഷങ്ങളിലെല്ലാം നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും നന്ദി'- ഹര്‍ദിക് പറഞ്ഞു.

2024ലാണ് ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ വരവില്‍ തന്നെ കിരീട നേട്ടത്തിലേക്ക് നയിച്ച് ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്. രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റി ഹര്‍ദികിനെ നായകനാക്കിയാണ് മുംബൈ താരത്തെ തിരികെ ടീമിലേക്ക് എത്തിച്ചത്. ഇതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. എങ്കില്‍ രോഹിത് ഹര്‍ദികിന്റെ ക്യാപ്റ്റന്‍സില്‍ കളിക്കുന്നതില്‍ ഒരു വിമുഖതയും കാണിച്ചില്ല. അതോടെ വിവാദങ്ങള്‍ കെട്ടടങ്ങുകയും ചെയ്തു.

മുംബൈക്കായി 230 മത്സരങ്ങളാണ് രോഹിത് കളിച്ചത്. 5,994 റണ്‍സ് താരം നേടി. 40 അര്‍ധ സെഞ്ച്വറികളും 2 സെഞ്ച്വറികളും നേടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ 2012ല്‍ നേടിയ 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

നടപ്പ് സീസണിലും രോഹിത് മിന്നും ഫോമിലാണ്. 3 മത്സരങ്ങളില്‍ നിന്നു രോഹിത് 118 റണ്‍സെടുത്തു. 78 റണ്‍സാണ് ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

IPL 2026: Hardik Pandya paid a heartfelt tribute to Rohit Sharma on completing 15 years with Mumbai Indians

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ വിധിയെന്ത് ? ഇന്നറിയാം...

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: അന്വേഷണം സിബിഐയ്‌ക്കോ? ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

നവകേരള 'രക്ഷാപ്രവര്‍ത്തനം': ഡിജിപി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും; എംആര്‍ അജിത് കുമാറിന് നിര്‍ണായകം

Weekly horoscope (July 12- July 18, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam July 13 | പരീക്ഷയിൽ മികച്ച വിജയം, വരുമാനം വർധിക്കും