'സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും'; ചെന്നൈയിൽ ഇന്ന് 'പവർ ഫുൾ' പോരാട്ടം, എതിരാളികൾ ഡൽഹി

എല്ലാവരും കണ്ണുകൾ സഞ്ജു സാംസണിലാണ് സീസണിൽ ഇത് വരെ ഫോമിലെത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല.
IPL 2026
CSK vs DC Chennai Seek First Win as Delhi Aim to Stay Strong.csk/x
Updated on
1 min read

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.  കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയതോടെ വൻ പ്രതിസന്ധിയിലാണ് ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദും സംഘവും.

എന്നാൽ, അവസാന മത്സരത്തിൽ ഒരൊറ്റ റണ്ണിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോറ്റതോഴിച്ചാൽ കളിച്ച മറ്റ് മത്സരങ്ങളിലും മികച്ച വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്.

IPL 2026
'വീഴാതെ നോക്കണം'; സൺറൈസേഴ്‌സിന് സമ്മർദ്ദം കൂടുന്നു, ഇന്ന് എതിരാളികൾ പഞ്ചാബ്

സ്വന്തം കാണികൾക്ക് മുൻപിൽ ജയിച്ചു തുടങ്ങാൻ ചെന്നൈയ്ക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്. എല്ലാവരും കണ്ണുകൾ സഞ്ജു സാംസണിലാണ് സീസണിൽ ഇത് വരെ ഫോമിലെത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ലെങ്കിൽ ടീമിലെ മുന്നോട്ടുള്ള പോക്ക് അത്ര എളുപ്പമാകില്ല.

ഈ സീസണിൽ 6, 7, 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ. ടോപ് ഓർഡർ തുടർച്ചയായി പരാജയപ്പെടുന്നതാണ് ടീമിന്റെ പ്രശ്‌നം. ബൗളിങ്ങിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല.

IPL 2026
ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

എന്നാൽ, മികച്ച ഫോമിലാണ് ഡൽഹി ക്യാപിറ്റൽസ് ഉള്ളത്. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന നിമിഷം വരെ പോരാടിയ ബാറ്റിങ് നിരയാണ് ടീമിന്റെ പ്രധാന ശക്തി. കഴിഞ്ഞ മത്സരത്തിൽ ഒരു റണ്ണിന് ടീം തോൽക്കാൻ കാരണം ഡേവിഡ് മില്ലറാണെന്ന വിമർശനം വലിയ രീതിയിൽ ഉയർന്നിരുന്നു. ഇതിന് ബാറ്റിലോടെ മറുപടി നൽകാൻ മില്ലർക്ക് ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.

Summary

CSK vs DC Chennai Seek First Win as Delhi Aim to Stay Strong.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com