സഞ്ജു സാംസണിനെ ക്ലീൻ ബൗൾഡാക്കിയ നാ​ന്ദ്രെ ബർ​ഗറിന്റെ ആഹ്ലാ​ദം IPL 2026 ANI
Sports

സഞ്ജു തിളങ്ങിയില്ല, ജാമി ഓവര്‍ടന്‍ ഒറ്റയ്ക്ക് പൊരുതി; ചെന്നൈ 'തട്ടിമുട്ടി' എത്തി 127 റണ്‍സില്‍!

മിന്നും ബൗളിങുമായി രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് 19.4 ഓവറില്‍ 127 റണ്‍സില്‍ പുറത്ത്. ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ ചെന്നൈക്ക് വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 74 റണ്‍സ് ചേര്‍ക്കുന്നതിനിടെ ചെന്നൈയ്ക്ക് 7 വിക്കറ്റുകള്‍ നഷ്ടമായി. 82ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും അവര്‍ക്ക് പോയി. 94ല്‍ ഒന്‍പതാം വിക്കറ്റും നിലംപൊത്തി.

എട്ടാമനായി എത്തിയ ജാമി ഓവര്‍ടന്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. താരമാണ് ടീമിന്റെ ടോപ് സ്‌കോററും. 36 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം ഓവര്‍ടന്‍ 43 റണ്‍സെടുത്തു. താരത്തെ റണ്ണൗട്ടാക്കിയാണ് രാജസ്ഥാന്‍ ചെന്നൈ ഇന്നിങ്‌സിനു തീരശ്ശീലയിട്ടത്. 12 പന്തില്‍ 17 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്‍, 15 പന്തില്‍ 18 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മ എന്നിവരും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു നോക്കിയെങ്കിലും അധികം നീണ്ടില്ല. ഈ മൂന്ന് പേര്‍ മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടന്നവര്‍.

ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ഓപ്പണിങ് ഇറങ്ങിയത്. പക്ഷേ ചെന്നൈക്കായുള്ള അരങ്ങേറ്റ മത്സരം സഞ്ജുവിനു നിരാശയായി. മുന്‍ ടീമായ രാജസ്ഥാനെതിരെ ഓപ്പണിങ് ഇറങ്ങിയ സഞ്ജു 7 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഒരു ഫോറടിച്ചതു മാത്രമാണ് ആശ്വസിക്കാനുള്ളത്.

രണ്ടാം ഓവറിലെ അവസാന പന്തില്‍ നാന്ദ്രെ ബര്‍ഗര്‍ സഞ്ജുവിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ 14ല്‍ എത്തിയപ്പോഴാണ് സഞ്ജുവിന്റെ മടക്കം. പിന്നീട് ചെന്നൈയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി.

പിന്നാലെ ഋതുരാജും പുറത്തായി. താരവും 6 റണ്‍സുമായി മടങ്ങി. രണ്ടാമനായി ക്രീസിലെത്തിയ ആയുഷ് മാത്രെയ്ക്കും നിരാശയായിരുന്നു. താരം ഗോള്‍ഡന്‍ ഡക്കായി. 19 റണ്‍സ് ചേര്‍ക്കുന്നതിനിടെ ചെന്നൈയ്ക്ക് 3 വിക്കറ്റുകളാണ് നഷ്ടമായത്. മാത്യു ഷോര്‍ട്ട് (2), ശിവം ദുബെ (6) എന്നിവരും ക്ഷണത്തില്‍ മടങ്ങി. നൂര്‍ അഹമ്മദ് 1 റണ്‍സുമായും മാറ്റ് ഹെന്റി 5 റണ്‍സുടെത്തും പുറത്തായി.

മുന്‍ ടീമിനെതിരെ രവീന്ദ്ര ജഡേജ ബൗളിങില്‍ തിളങ്ങി. താരവും നാന്ദ്രെ ബര്‍ഗറും ജോഫ്ര ആര്‍ച്ചറും 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി സിഎസ്‌കെയ്ക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തി. ബ്രിജേഷ് ശര്‍മ, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ചെന്നൈക്കായി പന്തെടുത്ത എല്ലാവരും വിക്കറ്റുകള്‍ വീഴ്ത്തി.

IPL 2026: Jamie Overton has taken chennai super kings past the 100 run mark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

സ്ത്രീകൾക്ക് ഫ്രീ ബസ് യാത്ര നൽകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾ

ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച 'ഇഡ്ഡലി നടി'; ഖുശ്ബുവിനെ ഉന്നം വച്ച് രവി മോഹന്‍; മറുപടി നല്‍കി നടി

ഷവോമി 17ടി സീരീസ് മെയ് 28ന് ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

'എല്ലാ പ്രണയങ്ങളും പാരീസിൽ മാത്രം വിരിയണമെന്നും, ഹണിമൂൺ സ്വിറ്റ്സർലൻഡിൽ അവസാനിക്കുകയും ചെയ്യണമെന്നുണ്ടോ ?'

SCROLL FOR NEXT