ന്യൂഡൽഹി: ഐപിഎല്ലിൽ ആദ്യ കിരീടം അന്വേഷിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഇത്തവണ കന്നി നേട്ടത്തിനായി ഒരുങ്ങിത്തന്നെയാണ്. ഈ സീസണിൽ ടീമിന്റെ ഓപ്പണറായി പരിചയസമ്പന്നനായ കെഎൽ രാഹുൽ ഇറങ്ങും. താരത്തെ സ്ഥിരം ഓപ്പണറായി നിയോഗിച്ചെന്നു പരിശീലകകൻ ഹേമങ് ബദാനി വ്യക്തമാക്കി. ടോപ് ഓർഡറിലെ പോരായ്മകൾക്കു പരിഹാരമെന്ന നിലയിലാണ് മാറ്റം. കഴിഞ്ഞ സീസണിൽ താരം വൺഡൗണായും നാലാം സ്ഥാനത്തും മധ്യനിരയിലുമൊക്കെ കളിച്ചു.
മാത്രമല്ല, കഴിഞ്ഞ സീസണിൽ ഡൽഹി ഓപ്പണിങിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു. വ്യത്യസ്ത കോംപിനേഷനുകൾ അടക്കം അവർ പരീക്ഷിച്ചു. ഇത്തരത്തിൽ 13 മാറ്റങ്ങളാണ് ഓപ്പണിങിൽ മാത്രം അവർ നടത്തിയത്. ഇത്തവണ അതൊന്നും വേണ്ടെന്ന നിലപാടിലാണ് ടീം. അസ്ഥിരമായ മുൻനിര മധ്യനിരയ്ക്ക് വലിയ സമ്മർദ്ദമുണ്ടാക്കിയതും അവർക്ക് തിരിച്ചടിയായി. അതെല്ലാം ഇത്തവണ ആവർത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ.
ഫാഫ് ഡു പ്ലെസി ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും ചേര്‍ന്നു കഴിഞ്ഞ സീസണിൽ ബാറ്റിങിനു തുടക്കമിട്ടെങ്കിലും മക്ഗുര്‍ക്കിന്റെ മോശം ഫോം തിരിച്ചടിയായി. ടി20 ക്രിക്കറ്റില്‍ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ മത്സര ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഈ സീസണില്‍ രാഹുലിനെ ഓപ്പണറായി തന്നെ നിലനിര്‍ത്താനാണ് ടീമിന്റെ തീരുമാനമന്നു ഹേമങ് ബദാനി ചൂണ്ടിക്കാട്ടി.
2024 സീസണിന് ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റിലീസ് ചെയ്ത രാഹുലിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ മധ്യനിരയില്‍ കളി തുടങ്ങിയ രാഹുലിനെ പിന്നീട് ടോപ്പ് ഓര്‍ഡറിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചു കാലമായി പവർ ഹിറ്റിങിലെ തന്റെ ശൈലിയിൽ വലിയ മാറ്റം വരുത്തിയാണ് രാഹുൽ നിലവിൽ കളിക്കുന്നത്. ഡൽഹിക്ക് പ്രതീക്ഷ നൽകുന്ന ഘടകവും ഇതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates